ആലപ്പുഴ: കുഡുംബി മഹിള സേവ സംഘം 39ാം സംസ്ഥാന സമ്മേളനം ജൂലൈ ഒമ്പതിന് തിരുമല നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പ്രതിനിധി സമ്മേളനം കുഡുംബി സേവ സംഘം സംസ്ഥാന പ്രസിഡൻറ് കെ.വി. ഭാസ്കരൻ ഉദ്ഘാടനം ചെയ്യും. 2.30ന് മുനിസിപ്പൽ മൈതാനത്തുനിന്ന് നഗര ചത്വരത്തിലേക്ക് പ്രകടനം. വൈകുന്നേരം നാലിന് പൊതുസമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ലീല ഗോപാലൻ, ജനറൽ സെക്രട്ടറി ലിജി സുരേഷ്, സ്വാഗതസംഘം ചെയർമാൻ എ. അനിൽ, ബോർഡ് അംഗം ലത സതീശൻ എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.