കോലഞ്ചേരി പള്ളി: യാക്കോബായക്കാര​െൻറ സംസ്​കാരത്തിൽ തൽസ്ഥിതി പാലിച്ചു; സംഘർഷം ഒഴിവായി

കോലഞ്ചേരി: യാക്കോബായ സഭാംഗത്തി​െൻറ സംസ്കാരച്ചടങ്ങ് നടത്തുന്നതിൽ സ്റ്റാറ്റസ്കോ പാലിക്കാനുള്ള ജില്ല ഭരണകൂടത്തി​െൻറ നിർദേശം ഓർത്തഡോക്സ് വിഭാഗം അംഗീകരിച്ചു. ഇതോടെ സുപ്രീംകോടതി വിധിയെത്തുടർന്നുണ്ടായ ആദ്യ തലവേദന ഒഴിഞ്ഞ ആശ്വാസത്തിലാണ് നിയമപാലകർ. കോലഞ്ചേരി പള്ളി പൂർണമായി ഓർത്തഡോക്സ് പക്ഷത്തിന് വിട്ടുനൽകിയ സുപ്രീംകോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് യാക്കോബായ വിഭാഗക്കാരനായ കക്കാട്ടുപാറ സ്വദേശി ഇസഹാഖ് (75) മരിച്ചത്. വിധി അനുകൂലമായ സാഹചര്യത്തിൽ സംസ്കാര ശുശ്രൂഷകൾക്ക് പള്ളിയിൽ യാക്കോബായ വൈദികരെ ഓർത്തഡോക്സ് വിഭാഗം കയറ്റിെല്ലന്ന സൂചനകൾ സംഘർഷഭീതി സൃഷ്ടിച്ചിരുന്നു. മുമ്പ് ഇത്തരം സാഹചര്യങ്ങളിലുണ്ടായ സംഘർഷങ്ങൾ മുൻകൂട്ടി കണ്ട് കൂടുതൽ പൊലീസ് സേനയും കോലഞ്ചേരിയിലെത്തി. ബുധനാഴ്ച വൈകീട്ട് നാലിനാണ് സംസ്കാരം തീരുമാനിച്ചിരുന്നത്. പൊലീസ് റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ ആർ.ഡി.ഒ രാവിലെതന്നെ ഇരുവിഭാഗവുമായും ചർച്ച നടത്തി. സുപ്രീംകോടതി വിധിയുടെ പകർപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ തൽസ്ഥിതി തുടരണമെന്ന നിർദേശം ഓർത്തഡോക്സ് വിഭാഗം അംഗീകരിക്കുകയായിരുന്നു. ഉച്ചയോടെ വിധിപ്പകർപ്പ് ലഭിച്ചെങ്കിലും അവർ പ്രശ്നത്തിന് മുതിർന്നതുമില്ല. ഇതോടെ യാക്കോബായ വൈദികരുടെ നേതൃത്വത്തിൽ പള്ളിയിൽത്തന്നെ സംസ്കാര ശുശ്രൂഷകൾ നടത്തി മൃതദേഹം സംസ്കരിച്ചു. എന്നാൽ, വിധിപ്പകർപ്പ് ലഭിച്ച സാഹചര്യത്തിൽ ഇനി വിട്ടുവീഴ്ച വേണ്ടെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. ഇത് വരും ദിവസങ്ങളിൽ പ്രശ്നം കൂടുതൽ സങ്കീർണമാക്കും. അതേസമയം, ബുധനാഴ്ച രാവിലെ മുതൽ പ്രാർഥന യജ്ഞത്തിന് കോലഞ്ചേരി യാക്കോബായ ചാപ്പലിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവ എത്തിയില്ല. ഇതുസംബന്ധിച്ച് സഭ അനുയായികൾ വൻ പ്രചാരണം നടത്തിയതിനെത്തുടർന്ന് അഞ്ഞൂറോളം പേർ രാവിലെ ചാപ്പലിലെത്തിയിരുന്നു. എന്നാൽ, ബാവ എത്താത്തതിനെത്തുടർന്ന് അവരും പിരിഞ്ഞുപോയി. ഇതും നിയമപാലകർക്ക് ആശ്വാസമായി. സർക്കാർ നിർദേശത്തെ തുടർന്നാണ് ബാവ എത്താതിരുന്നതെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.