യാക്കോബായ സഭ പ്രതിനിധിസംഘം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

കോലഞ്ചേരി: മലങ്കര സഭാ തർക്കത്തിലെ സുപ്രീംകോടതി വിധി സംബന്ധിച്ച ആശങ്കകൾ അറിയിക്കാൻ യാക്കോബായ സഭ പ്രതിനിധിസംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കണ്ടത്. പതിറ്റാണ്ടുകളായി തങ്ങൾ ആരാധന നടത്തിയിരുന്ന ദേവാലയങ്ങൾ ഏകപക്ഷീയമായി നഷ്ടപ്പെടുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്നതടക്കമുളള കാര്യങ്ങളും മുഖ്യന്ത്രിയോട് പറഞ്ഞു. പ്രശ്നം നിയമവിദഗ്ധരുമായി ആലോചിച്ച് അനുഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത മാധ്യമത്തോട് പറഞ്ഞു. മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ അന്തിമോസ്, ഏലിയാസ് മാർ അത്തനാസിയോസ്, സഭ ട്രസ്റ്റി തമ്പുജോർജ് തുകലൻ എന്നിവരാണ് സംഘത്തിലുണ്ടായത്. പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് സഭയുടെ വർക്കിങ് കമ്മിറ്റി പുത്തൻകുരിശ് പാത്രിയാർക്കിസ് സ​െൻററിൽ ചേരും. വെള്ളിയാഴ്ച രാവിലെ മുതൽ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രാർഥന യജ്ഞം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.