കൊച്ചി: എം.എൽ.എ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസിൽ ഗൂഢാലോചനയില്ലെന്ന് സംഭവം നടന്ന ഉടൻ മുഖ്യമന്ത്രി പറഞ്ഞത് തെറ്റിദ്ധാരണ ഉണ്ടാക്കാനാണ്. കേസന്വേഷണം വഴിതിരിച്ചുവിടാനും തടസ്സപ്പെടുത്താനും കാരണമായത് മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ്. സുനിയെ പിടികൂടിയ ഉടൻ കൂടുതൽ ചോദ്യം ചെയ്തിരുന്നെങ്കിൽ സത്യം പുറത്തുവരുമായിരുന്നു. ടി.പി. സെൻകുമാർ ഇടക്കാല ഡി.ജി.പിയായ ശേഷമാണ് സംഭവപരമ്പരകൾ അറിഞ്ഞത്. സുനിയുടെ സഹതടവുകാരൻ പുറത്തുവിട്ട വിവരങ്ങൾ പൊലീസ് അന്വേഷിക്കണം. പൊലീസിന് സ്വാതന്ത്ര്യം നൽകി അന്വേഷണം നടത്തിയാൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയുമെന്ന് പല കേസിലും തെളിയിച്ചതാണ്. സി.ബി.െഎ അന്വേഷണം ആവശ്യെപ്പട്ട് കഴിഞ്ഞമാസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പലതവണ ചോദിച്ചിട്ടും മറുപടി നൽകിയില്ല. പൾസർ സുനിക്ക് ഒന്നിൽക്കൂടുതൽ പാസ്പോർട്ട് ഉണ്ടെന്നും മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അതും അന്വേഷിച്ചില്ല. സുനി മുമ്പ് രണ്ട് നടിമാർക്കെതിരെ ആക്രമണം നടത്തി. ഒരാൾ ആക്രമണം സംബന്ധിച്ച് വാർത്തസമ്മേളനം നടത്തിയെങ്കിലും നടപടിയുണ്ടായില്ല. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രയിൽ ഒരു അഭിഭാഷക കുറ്റവാളികൾക്ക് സഹായം ഉറപ്പുനൽകിയെന്ന വിവരം സഹയാത്രികൻ ആലുവ പൊലീസിൽ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.