സ്വാശ്രയ മെഡിക്കൽ ഫീസ് നിർണയം​: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.െഎ സീറ്റൊഴികെയുള്ളവയിൽ ഫീസ് നിർണയിച്ച നടപടി ചോദ്യംചെയ്യുന്ന ഹരജികളിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി. ഫീസ് നിർണയത്തിനായുള്ള ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റിയെ നിയമിച്ച ഉത്തരവും കമ്മിറ്റി രൂപവത്കരണത്തിന് കാരണമായ ഒാർഡിനൻസും വിജ്ഞാപനം ചെയ്യാത്തതാണെന്ന ആരോപണത്തിലാണ് കോടതി വിശദീകരണം തേടിയത്. കോഴിക്കോട് കെ.എം.സി.ടി, തിരുവല്ല പുഷ്പഗിരി തുടങ്ങിയ മെഡിക്കൽ കോളജുകളാണ് കോടതിയെ സമീപിച്ചത്. മെഡിക്കൽ ഫീസ് നിർണയിക്കാൻ സമിതി രൂപവത്കരിച്ച് ഇറക്കിയ ഒാർഡിനൻസും അതി​െൻറ അടിസ്ഥാനത്തിൽ രൂപവത്കരിച്ച സമിതി നിശ്ചയിച്ച് ഉത്തരവിട്ട ഫീസ് ഘടനയും റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. നിയമപരമായ പിൻബലമില്ലാത്തതിനാൽ നിലനിൽപ്പില്ലാത്തതാണ് ഒാർഡിനൻസെന്ന് ഹരജിയിൽ പറയുന്നു. അതിനാൽ, ഇൗ ഒാർഡിനൻസി​െൻറ അടിസ്ഥാനത്തിൽ നിശ്ചയിച്ച സമിതിയുടെ നിലനിൽപിന് സാധുതയില്ല. കമ്മിറ്റിയെടുത്ത തീരുമാനങ്ങൾ നിയമപരമായി നിലനിൽക്കുകയുമിെല്ലന്നും മാനേജ്മ​െൻറി​െൻറ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് നടപടിയെന്നും ഹരജിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.