അരൂർ: മുക്കത്തിന് സമീപമുള്ള പെട്രോൾ പമ്പിൽനിന്ന് മിനിവാൻ തട്ടിക്കൊണ്ടുപോയ ആന്ധ്ര സ്വദേശി നാനാജിയെ(25) ചേർത്തല കോടതി റിമാൻഡ് ചെയ്തു. ആന്ധ്രയിൽ നിന്ന് അരൂരിലെ സീഫുഡ് എക്സ്പോർട്ടിങ് കമ്പനിയിലേക്ക് മത്സ്യവുമായി ലോറിയിൽ എത്തിയതായിരുന്നു നാനാജി. ലോറിയുടെ രണ്ടാം ഡ്രൈവറാണ് ഇയാൾ. ഒന്നാം ഡ്രൈവറുമായി വഴക്കിട്ട് അടിപിടികൂടിയതോടെ ഡ്രൈവർ നാനാജിയെ ഉപേക്ഷിച്ച് ലോറിയുമായി ആന്ധ്രയിലേക്ക് കടന്നു. തിരിച്ച് നാട്ടിലേക്ക് പോകാനും ഭക്ഷണം കഴിക്കാനും പണമില്ലാതെ വലഞ്ഞ നാനാജി പെട്രോൾ പമ്പിൽനിന്ന് പണം കവർച്ച ചെയ്യാനുള്ള തയാറെടുപ്പിലാണ് എത്തിയതെന്ന് അരൂർ പൊലീസിനോട് പറഞ്ഞു. എന്നാൽ, ഇതിനുള്ള സാഹചര്യം ഒത്തുകിട്ടാതിരുന്നതിനാൽ വാൻ തട്ടിയെടുത്ത് കടക്കുകയായിരുന്നു. പണം കവരാനായി നാനാജി പമ്പിെൻറ പരിസരത്ത് അരമണിക്കൂർ തങ്ങിയിരുന്നു. വാനുമായി കടന്ന പ്രതിയെ നാട്ടുകാർ പിന്തുടർന്നപ്പോൾ വാൻ ഉപേക്ഷിച്ച് അരൂർ - ഇടക്കൊച്ചി പാലത്തിൽനിന്ന കായലിലേക്ക് ചാടുകയായിരുന്നു. മത്സ്യത്തൊഴിലാളികളാണ് ഇയാളെ സാഹസികമായി വഞ്ചിയിൽ കയറ്റി കരക്കെത്തിച്ച് അരൂർ പൊലീസിന് കൈമാറിയത്. ചിത്രം AP52 പെട്രോൾ പമ്പിൽനിന്ന് വാൻ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതി ആന്ധ്ര സ്വദേശി നാനാജി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.