പാർക്കിങ് പ്രതിസന്ധി; ഉടൻ പരിഹാരമെന്ന്​ കൊച്ചി മെട്രോ

കൊച്ചി: കെ.എം.ആർ.എൽ പാർക്കിങ് പ്രതിസന്ധിക്ക് ഉടൻ പരിഹാരമൊരുക്കുമെന്ന് മെേട്രാ അധികൃതർ. മെട്രോ ജനങ്ങൾ ആവേശത്തോടെ സ്വീകരിച്ചേതാടെ കൂടുതലായെത്തുന്ന യാത്രികരുടെ വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യം കെണ്ടത്താനാവാതെ വലയുകയാണ്. ആലുവയടക്കമുള്ള സ്റ്റേഷനുകളിൽ പാർക്കിങ് സൗകര്യമൊരുക്കുന്നതിന് പരിസരത്ത് കൂടുതൽ സ്ഥലം കണ്ടെത്താൻ സ്ഥലം വാങ്ങുന്നതടക്കം പദ്ധതികൾ മെേട്രാക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തിടെ പാലാരിവട്ടം മെേട്രാ സ്റ്റേഷന് അരികിലെ കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലെ ഭൂമിയിൽ പാർക്കിങ് സൗകര്യമൊരുക്കുന്നതിന് അനുമതിക്കായി മെേട്രാ വൃത്തങ്ങൾ കെ.എസ്.ഇ.ബിയെ സമീപിച്ചിരുന്നു. എന്നാൽ കെ.എസ്.ഇ.ബി ഭൂമി വിട്ടുനൽകുന്നതിന് വിസമ്മതിച്ചു. വിവിധ സ്റ്റേഷനുകൾക്ക് അരികിൽ യാത്രക്കാരുടെ വാഹനം പാർക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കാനാണ് മെേട്രാ അധികൃതർ ശ്രമിക്കുന്നത്. നിലവിൽ ലഭ്യമായ സ്ഥലങ്ങളിൽ തിരശ്ചീനമായ രീതിയിൽ തട്ടുകളായി പാർക്കിങ് സാധ്യമാക്കുന്ന സംവിധാനമടക്കം പദ്ധതിയിലുണ്ട്. സ്വകാര്യ, ഗവൺമ​െൻറ് പങ്കാളിത്തത്തോടെയാവും പദ്ധതി ആസൂത്രണം ചെയ്യുക. ആലുവയടക്കമുള്ള മൂന്ന് സ്റ്റേഷനിൽ ഇത്തരം പാർക്കിങ് സൗകര്യം കൊണ്ടുവരാനുള്ള നടപടികളായതായും അധികൃതർ പറഞ്ഞു. മെട്രോ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കുന്നതി​െൻറ ഭാഗമായി പ്ലാറ്റ്േഫാമിനും ട്രാക്കിനുമിടക്ക് നിലകൊള്ളുന്ന രീതിയിൽ സുരക്ഷവാതിലുകൾ സ്ഥാപിക്കുന്നതിനായുള്ള ടെൻഡർ നടപടി അവസാനഘട്ടത്തിലാണെന്നും അധികൃതർ പറഞ്ഞു. നേരേത്ത സുരക്ഷവാതിൽ നിർമാണത്തിനായി ഡൽഹി മെട്രോയെ സമീപിച്ചെങ്കിലും അവർ വിസമ്മതം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് കൊച്ചി മെേട്രാ പ്രവൃത്തിക്കായി ടെൻഡർ വിളിച്ചിരുന്നു. എന്നാൽ ടെൻഡർ നേടിയ ചൈനീസ് കമ്പനിക്ക് സമാനപ്രവൃത്തികളിൽ അനുഭവപരിജ്ഞാനം കുറവായിരുന്നതിനാൽ ടെൻഡർ റദ്ദാക്കി. തുടർന്ന് വീണ്ടും ടെൻഡർ വിളിക്കാനൊരുങ്ങുകയാണ് മെേട്രാ അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.