റവന്യൂ ജീവനക്കാരുടെ കൂട്ട അവധിയെടുക്കല്‍ പ്രതിഷേധത്തെ പിന്തുണക്കും- ^അസെറ്റ്

റവന്യൂ ജീവനക്കാരുടെ കൂട്ട അവധിയെടുക്കല്‍ പ്രതിഷേധത്തെ പിന്തുണക്കും- -അസെറ്റ് കൊച്ചി: സര്‍ക്കാര്‍ താൽപര്യം സംരക്ഷിക്കാന്‍ നിലകൊണ്ടുഎന്നതി​െൻറ പേരില്‍ അന്യായമായി ജയിലിലടച്ച സഹപ്രവര്‍ത്തകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റവന്യൂ ജീവനക്കാര്‍ സംഘടനഭേദമന്യേ പ്രഖ്യാപിച്ച ബുധനാഴ്ചത്തെ കൂട്ട അവധിയെടുക്കല്‍ പ്രതിഷേധത്തെ പിന്തുണക്കുമെന്ന് അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് (അസെറ്റ്) ജില്ല പ്രസിഡൻറ് ടി.പി. യൂസുഫലി അറിയിച്ചു. കേരള രൂപവത്കരണത്തിനുശേഷം 60 വര്‍ഷം പിന്നിട്ടിട്ടും അടിസ്ഥാന ഭൂരേഖകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ ഭരണനേതൃത്വങ്ങളായിരുന്നു കഴിഞ്ഞു പോയത് എന്ന യാഥാര്‍ഥ്യം അംഗീകരിച്ച് തങ്ങളുടെ ഭരണപരാജയം തുറന്നുസമ്മതിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. ഉത്തമവിശ്വാസത്തോടെ സര്‍ക്കാര്‍ താൽപര്യം സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ ബലിയാടാക്കുന്ന സമീപനം ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുകയാണ് ചെയ്യുക. റവന്യൂ ഓഫിസുകളെ ആധുനികവത്കരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യൂസുഫലി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.