ജി.എസ്​.ടി അമിത വില: സൂപ്പർ മാർക്കറ്റുകളിൽ പരിശോധന നടത്തി

ആലപ്പുഴ: ജി.എസ്.ടി നടപ്പാക്കുന്ന സാഹചര്യത്തിൽ അമിത വില ഇൗടാക്കുന്നത് കണ്ടെത്താൻ ലീഗൽ മെട്രോളജി വകുപ്പ് ആലപ്പുഴയിലും മാവേലിക്കരയിലും സൂപ്പർ മാർക്കറ്റുകളിൽ പരിശോധന നടത്തി. രണ്ടിടത്തുമായി 11 വ്യാപാര സ്ഥാപനത്തിലാണ് പരിശോധന നടന്നത്. ആലപ്പുഴയിൽ അസി. കൺട്രോളർ എം.ആർ. ശ്രീകുമാറും മാവേലിക്കരയിൽ എസ്. ഷെയ്ഖ് ഷിബുവും പരിശോധനക്ക് നേതൃത്വം നൽകി. പ്രധാനമായും അരി, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങിയവയിലെ വിൽപനയാണ് പരിശോധിച്ചത്. ഇതിൽ ക്രമക്കേട് കണ്ടെത്താൻ കഴിഞ്ഞില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.