മൂവാറ്റുപുഴ: നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെല്ലിെൻറ പുനർജനി പദ്ധതി വിജയകരമായി നടപ്പാക്കിയ മൂവാറ്റുപുഴ ഇലാഹിയ എൻജിനീയറിങ് കോളജിന് പുരസ്കാരം. മന്ത്രി തോമസ് ഐസക്കിൽനിന്ന് പ്രിൻസിപ്പൽ മുഹമ്മദ് സിദ്ദീഖ് അവാർഡ് ഏറ്റുവാങ്ങി. മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലുമുള്ള സർക്കാർ ആതുരാലയങ്ങളിൽ 1.5 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനമാണ് കോളജ് നടപ്പാക്കിയത്. ചടങ്ങിൽ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ, ടെക്നിക്കൽ സെൽ കോ-ഓഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.