ബൈക്ക്​ മോഷണം: എൻജിനീയറിങ്​ ബിരുദധാരികൾ അടങ്ങിയ സംഘം അറസ്​റ്റിൽ

ബൈക്ക് മോഷണം: എൻജിനീയറിങ് ബിരുദധാരികൾ അടങ്ങിയ സംഘം അറസ്റ്റിൽ കൊയിലാണ്ടി: ബൈക്കുകൾ മോഷ്ടിച്ച് വിൽക്കുന്ന എൻജിനീയറിങ് ബിരുദധാരികൾ അടങ്ങിയ നാലംഗ സംഘത്തെ അറസ്റ്റ്ചെയ്തു. തൃശൂർ ഒരുമനയൂർ കുന്നുമ്മൽ ദിൽഷാദ് മജീദ് (23), മണാശ്ശേരി വടക്കെക്കാട്ട് പാട്ടുകുളങ്ങര മുഹസിൻ (23), മണാശ്ശേരി നെടുമങ്ങാട് ശ്രീജിത്ത് (24) എന്നീ എൻജിനീയറിങ് ബിരുദധാരികളും മുക്കം ആലിൻതറ ലക്ഷംവീട് കോളനിയിലെ ഹരിദാസനുമാണ് (33) സി.െഎ ഉണ്ണികൃഷ്ണ​െൻറ നേതൃത്വത്തിലുള്ള സംഘത്തി​െൻറ പിടിയിലായത്. കൊയിലാണ്ടിയിൽ വാഹന പരിശോധന നടത്തുേമ്പാൾ മോഷ്ടിച്ച ബൈക്കുകളുമായി ദിൽഷാദ് മജീദ്, മുഹസിൻ എന്നിവർ പിടിയിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂട്ടുപ്രതികളെക്കുറിച്ചും കൂടുതൽ മോഷണങ്ങളെ കുറിച്ചും വിവരം ലഭിച്ചത്. ശ്രീജിത്തും ഹരിദാസനും മോഷ്ടിക്കുന്ന ബൈക്കുകൾ ദിൽഷാദ് മജീദും മുഹസിനും ചേർന്ന് കുറഞ്ഞ വിലക്ക് വിൽക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. വിദേശത്തേക്ക് കടന്ന ഒരു പ്രതിയെ കൂടി കിട്ടാനുണ്ട്. എൻ.െഎ.ടി, മണാശ്ശേരി, മുക്കം, വയനാട് എന്നിവിടങ്ങളിൽ നിന്നാണ് ബൈക്കുകൾ മോഷ്ടിച്ചത്. പ്രിൻസിപ്പൽ എസ്.െഎ സി.കെ. രാജേഷ്, ജൂനിയർ എസ്.െഎ പി.ജെ. ജിമ്മി, എസ്.െഎമാരായ കെ. ബാബുരാജ്, വി.എം. മോഹൻദാസ്, എസ്.സി.പി.ഒ കെ.പി. ഗിരീഷ്, ഇ. ഗണേശൻ, രാജുകുമാർ, കെ. ചന്ദ്രൻ, ഒ.കെ. സുരേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.