കോതമംഗലം: ടൗണിന് സമീപത്തെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസായ ടി.എം. മീതിയൻ സ്മാരക ഓഫിസ് ഇതരസംസ്ഥാന തൊഴിലാളികൾ തല്ലിത്തകർത്തു. ഓഫിസിലുണ്ടായിരുന്ന മൂന്ന് പ്രവർത്തകർക്ക് മർദനമേറ്റു. ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഏരിയ സെക്രട്ടറി ആർ. അനിൽകുമാർ പറഞ്ഞു. ഓഫിസിെൻറ ജനൽച്ചില്ലും വാതിലും ലൈറ്റുകളും തകർത്ത നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടിൽ വാടകക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഉണ്ടായ തർക്കം മൂർച്ഛിച്ച് ഓഫിസിന് മുന്നിൽ സംഘർഷമുണ്ടായി. ഇത് പാർട്ടി ഓഫിസിലുണ്ടായിരുന്നവർ ചോദ്യം ചെയ്തതോടെ ഓഫിസിൽ കയറി നാശനഷ്ടം വരുത്തുകയായിരുന്നു. പാർട്ടിയുമായി ഇവർക്ക് വൈരാഗ്യം ഉള്ളതായി അറിയില്ലെന്ന് ഏരിയ സെക്രട്ടറി പറഞ്ഞു. ആൻറണി ജോൺ എം.എൽ.എ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.