ടൈറ്റാനിയം പൂട്ടണമെന്ന ഉത്തരവിൽ സ്​റ്റേ നീട്ടി

കൊച്ചി: തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം അടച്ചുപൂട്ടണമെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡി​െൻറ ഉത്തരവിൻമേലുള്ള സ്റ്റേ ഹൈകോടതി നീട്ടി. ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സംഘടനകളായ ടൈറ്റാനിയം ജനറൽ ലേബർ യൂനിയൻ (സി.ഐ.ടി.യു), ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂനിയൻ (ഐ.എൻ.ടി.യു.സി), ടൈറ്റാനിയം എംപ്ലോയീസ് കോ-ഒാഡിനേഷൻ കൗൺസിൽ, ടൈറ്റാനിയം ഓഫിസേഴ്സ് അസോസിയേഷൻ എന്നിവർ നൽകിയ ഹരജിയിലെ സ്റ്റേയാണ് നീട്ടിയത്. മാലിന്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മേയ് 18ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ബോർഡി​െൻറ ബംഗളൂരു റീജനൽ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ ഏപ്രിൽ 28ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടൽ ഉത്തരവ് നൽകിയത്. ജൂൺ രണ്ടിനാണ് ഉത്തരവ് സ്റ്റേ ചെയ്തത്. 70 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കമ്പനി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്കർഷിച്ച വ്യവസ്ഥകളെല്ലാം പാലിക്കുന്നുണ്ടെന്നാണ് ഹരജിയിലെ വാദം. മലിനജലം സംസ്കരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുള്ളത് ബോർഡ് കണക്കിലെടുത്തിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.