പുതുവൈപ്പ്​: സമരക്കാരെ മർദിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനംവരെ കാത്തുനിന്നു ^ആനി രാജ

പുതുവൈപ്പ്: സമരക്കാരെ മർദിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനംവരെ കാത്തുനിന്നു -ആനി രാജ കൊച്ചി: പുതുൈവപ്പിൽ എൽ.പി.ജി പ്ലാൻറിനെതിെര സമരം ചെയ്യുന്നവരെ മർദിക്കാൻ പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനം വരെ പൊലീസ് കാത്തുനിൽക്കുകയായിരുന്നുവെന്ന് ദേശീയ മഹിള ഫെഡറേഷൻ സെക്രട്ടറി ആനി രാജ ആരോപിച്ചു. െഎ.ഒ.സി ടെർമിനൽ വിരുദ്ധ സമിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സമരത്തിൽ പെങ്കടുക്കുന്ന സജീവപ്രവർത്തകരെ നോട്ടമിട്ടാണ് ഡി.സി.പി യതീഷ് ചന്ദ്ര, ആലുവ റൂറൽ എസ്.പി എ.വി. ജോർജ് എന്നിവർ മർദിച്ചത്. സമരത്തിൽ ബാഹ്യശക്തികൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അതി​െൻറ പരിപൂർണ ഉത്തരവാദിത്തം പൊലീസിനാണ്. ബാഹ്യശക്തികൾ കടന്നുകൂടിയെങ്കിൽ സർക്കാറി​െൻറ പരാജയമാണ്. അതിജീവനത്തിനുള്ള ഇൗ സമരത്തിന് മഹിള ഫെഡറേഷൻ എല്ലാ പിന്തുണയും നൽകും. ജനങ്ങളെ പ്രദേശത്തുനിന്ന് തുരത്തി കോർപറേറ്റുകൾക്ക് ഭൂമി പതിച്ചുനൽകുന്നതി​െൻറ ഭാഗമായാണ് പൊലീസ് ആക്രമണം. മനുഷ്യാവകാശ കമീഷനും വനിത കമീഷനും സ്ഥലം സന്ദർശിച്ച് ആക്രമണത്തിന് ഇരയായ സ്ത്രീകളുടെയും കുട്ടികളുടെയും അനുഭവം കേൾക്കണം. മുഖ്യമന്ത്രിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. അക്രമത്തിന് ഉത്തരവാദികളായ ഡി.സി.പിയും എസ്.പിയും ഉൾപ്പെടെയുള്ള പൊലീസുകാരെ വിശ്രമിക്കാൻ വിടണം. ഇത്തരക്കാർക്ക് ക്രമസമാധാന ചുമതല നൽകുന്നത് സർക്കാറിന് തലവേദനയാകും. മന്ത്രിക്ക് നൽകിയ വാക്കും ഹരിത ട്രൈബ്യൂണലി​െൻറ ഉത്തരവും ലംഘിച്ചാണ് െഎ.ഒ.സി അധികൃതർ വീണ്ടും നിർമാണം നടത്തുന്നത്. ഇതിനെതിെര ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ആനി രാജ പറഞ്ഞു. ഹൈബി ഇൗഡൻ എം.എൽ.എ, സി.പി.െഎ ദേശീയ കൗൺസിൽ അംഗം കമല സദാനന്ദൻ, കെ.പി.സി.സി സെക്രട്ടറി ലതിക സുഭാഷ്, സമര സമിതി കൺവീനർ അജയ് േഘാഷ്, സി.ജി. ബിജു, എ.എ.പി കൺവീനർ സി.ആർ. നീലകണ്ഠൻ, മത്സ്യത്തൊഴിലാളി െഎക്യേവദി കൺവീനർ ചാൾസ് ജോർജ്, ആർ.എം.പി നേതാവ് കെ.കെ. രമ, ആദിവാസി നേതാവ് സി.കെ. ജാനു, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ, അഡ്വ. പി.എ. പൗരൻ, സരസൻ, ഡോ. ബിജു, കെ.ജി. ഡോണോ മാസ്റ്റർ, മാത്യൂസ് പുതുശ്ശേരി, ബേസിൽ മുക്കത്ത്, പി.എം. ദിനേശൻ, സിപ്പി പള്ളിപ്പുറം, മാഗ്ലിൻ ഫിലോമിന, ആൻറണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.