മഹിള കോൺഗ്രസ്​ നേതാവ്​ ​​​ഡെങ്കിപ്പനി ബാധിച്ച്​ മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് മരിച്ചു കായംകുളം: . ചെറിയ പത്തിയൂർ വിളത്തറ വടക്കതിൽ ബഷീർകുട്ടിയുടെ മകൾ ഹസീനയാണ് (40) മരിച്ചത്. ഡെങ്കിപ്പനി ബാധിതയായി കായംകുളം ഗവ. ആശുപത്രിയിൽ ചികിത്സ തേടിയ ഹസീന നേരിയ ആശ്വാസം ലഭിച്ചതോടെ നാലുദിവസം മുമ്പ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു. ഞായറാഴ്ച രാത്രി അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഹിള കോൺഗ്രസ് പത്തിയൂർ മണ്ഡലം സെക്രട്ടറിയായിരുന്നു. മക്കൾ: മുഹമ്മദ്ഷാ, നാദിർഷ, അൻവർഷ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കുറുങ്ങാട് ഷഹീദാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. (ചിത്രം എ.പി.ഡി 51) കൊച്ചുകൃഷ്ണന്‍ മാവേലിക്കര: തെക്കേക്കര മുള്ളിക്കുളങ്ങര ശ്രായിശ്ശേരില്‍ കൊച്ചുകൃഷ്ണന്‍ (72) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ഷാജി, ഷീല, സജി, സുഭാഷ്. മരുമക്കൾ: മിനി, ശിവരാമന്‍, ഗിരിജ, സബിത. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.