നെടുമ്പാശ്ശേരി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും. കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇയാളെ രാവിലെ അങ്കമാലി കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച കോടതിയിൽ എത്തുമ്പോൾ മാധ്യമങ്ങളോട് ചില വെളിപ്പെടുത്തലുകൾ നടത്താൻ സുനി ശ്രമിച്ചേക്കും. ഇത് തടയാൻ ലക്ഷ്യമിട്ട് കനത്ത സുരക്ഷയായിരിക്കും കോടതി പരിസരത്ത് പൊലീസ് ഏർപ്പെടുത്തുക. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരിൽ പെരുമ്പാവൂർ സി.ഐ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ തിരുവനന്തപുരത്താണ്. അതിനാൽ തിങ്കളാഴ്ച കാര്യമായി ആരെയും ചോദ്യം ചെയ്തിരുന്നില്ല. എന്നാൽ, ചോദ്യം ചെയ്യൽ നടത്തുന്ന തോട്ടക്കാട്ടുകരയിലെ പൊലീസ് ക്ലബിന് മുന്നിൽ രാത്രി വൈകിയും മാധ്യമപ്രവർത്തകരുണ്ട്. ചലച്ചിത്രതാരം നാദിർഷ കസ്റ്റഡിയിലാണെന്ന വാർത്ത പരെന്നങ്കിലും ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ദിലീപിെൻറ വീടിനടുത്ത് പൊലീസ്; അറസ്റ്റിലായെന്ന് കിംവദന്തി ആലുവ: ചലച്ചിത്രതാരം ദിലീപിെൻറ വീടിന് മുന്നിെല ഫ്ലാറ്റിൽ പൊലീസ് എത്തിയത് ദിലീപിനെ അറസ്റ്റ് ചെയ്യാനാണെന്ന കിംവദന്തി പരന്നു. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് പൊലീസ് എത്തിയത്. ആലുവയിൽ െട്രയിൻ മാർഗം കഞ്ചാവ് കൊണ്ടുവന്ന പ്രതി പൊലീസിനെ വെട്ടിച്ച് ശിവരാത്രി മണപ്പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ദിലീപിെൻറ വീടിന് സമീപം വച്ച് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിടിയിലായയാളെ ജീപ്പിൽ പരസ്യമായി ഇരുത്തിയാണ് നാട്ടുകാരുടെ സംശയത്തിന് പൊലീസ് അറുതിവരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.