ആലപ്പുഴ: നാടിെൻറ നെല്ലറയാണ് കുട്ടനാട്. പക്ഷേ വെള്ളപ്പൊക്കം എന്നും ഇവിടെ വലിയ ഭീഷണിയാണ്. വെള്ളം കിട്ടാതെ നെൽവയലുകൾ വരണ്ടുണങ്ങി പാലക്കാട്ട് കൃഷി നശിക്കുേമ്പാൾ കുട്ടനാട്ടിൽ പ്രളയജലത്തിൽ മുങ്ങിയാണ് കൃഷിനാശമുണ്ടാകുന്നത്. ഒാരോ വെള്ളപ്പൊക്കവും കോടികളുടെ നഷ്ടമാണുണ്ടാക്കുന്നത്. നെൽകൃഷി മാത്രമല്ല, വ്യാപകമായി കരകൃഷിയും നശിക്കുന്നു. വളർത്തുമൃഗങ്ങളെപോലും സംരക്ഷിക്കാനാകാത്ത സ്ഥിതി. ഇൗ ദൈന്യസാഹചര്യത്തിലും കർഷകർക്ക് ലഭിക്കുന്നതാകെട്ട തുച്ഛ നഷ്ടപരിഹാരം. കടക്കെണിയിലാകുന്ന കർഷകർ നട്ടംതിരിയുകയാണ്. മനംമടുത്ത് നിരവധി വൻകിട കർഷകർ കൃഷി ഉപേക്ഷിച്ച് നഗരപ്രദേശങ്ങളിലേക്ക് കുടിയേറി. ഇപ്പോൾ ഏറെയും ചെറുകിട കർഷകരാണ്. ചെറിയ നഷ്ടംപോലും ഇവരെ തളർത്തും. എന്നാൽ, കുട്ടനാട്ടിലെ പ്രശ്നങ്ങളോട് മാറിമാറി വരുന്ന സർക്കാറുകളുടേത് തണുപ്പൻ പ്രതികരണമാണെന്നതാണ് അനുഭവം. ചെറിയ വെള്ളപ്പൊക്കംപോലും അതിജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുട്ടനാട്. സർക്കാർ ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ കുട്ടനാട് കണ്ണീർപാടമായി മാറും. പാക്കേജും വെള്ളത്തിലായി; പുറംബണ്ടുകൾ ദുർബലം സമുദ്രനിരപ്പിനും താെഴയാണ് പ്രകൃതിരമണീയമായ കുട്ടനാടിെൻറ സ്ഥാനം. ലോകത്തുതന്നെ ഇത്തരം സാഹചര്യത്തിെല കാർഷികമേഖല അപൂർവം. വലിയ കരുതലും സംരക്ഷണവും ഉണ്ടെങ്കിലേ ഇവിടെ സുഗമമായി കൃഷി ഇറക്കാനാകൂ. ഇൗ നിലയിൽ കുട്ടനാടൻ കാർഷികമേഖലയെ സംരക്ഷിക്കുന്നതിന് നിരവധി പഠനങ്ങളും ചർച്ചകളും നടന്നിട്ടുണ്ട്. ഇതിനൊക്കെ ഒടുവിലാണ് സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കുട്ടനാട് പാക്കേജ് തയാറാക്കിയത്. പാക്കേജ് തയാറാക്കിയ എം.എസ്. സ്വാമിനാഥൻ മുന്തിയ പരിഗണന നൽകിയത് പാടശേഖരങ്ങളുടെ പുറംബണ്ട് ഉയർത്തി ബലപ്പെടുത്തുന്ന ജോലിക്കാണ്. എന്നാൽ, ഇൗ മുൻഗണന അട്ടിമറിച്ച് അപ്രധാന പ്രവൃത്തികൾ ആദ്യം ഏറ്റെടുത്തു. പുറംബണ്ട് സംരക്ഷണം നടക്കാതെവന്നതിെൻറ ദുരന്തമാണ് ഇത്തവണയും അനുഭവിക്കുന്നത്. ഭൂരിഭാഗം പാടശേഖരങ്ങളുടെയും പുറംബണ്ടുകൾ ദുർബലമാണ്. പകുതിയിലേറെ സ്ഥലത്തും കരിങ്കൽ ഭിത്തിയില്ല. ഉള്ളിടത്താവെട്ട കല്ലുകൾ ഇളകിയും മറ്റും ദുർബലമായിരിക്കുന്നു. ഇൗ സാഹചര്യത്തിൽ പെെട്ടന്ന് ജലനിരപ്പ് ഉയരുേമ്പാൾ ബണ്ട് തകർന്ന് വെള്ളം പാടശേഖരങ്ങളിലേക്ക് ഇരച്ചുകയറുന്നു. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിലൂടെ കിഴക്കൻ വെള്ളത്തിെൻറ വരവ് ശക്തമാകുന്നതാണ് ജലനിരപ്പ് പെെട്ടന്ന് ഉയരാൻ ഇടയാക്കുന്നത്. ഇൗ സാഹചര്യത്തിൽ തോട്ടപ്പള്ളി പൊഴിയിലൂടെയും തണ്ണീർമുക്കം ബണ്ട് വഴിയും വെള്ളം കടലിലേക്ക് ഒഴുകിപ്പോയാൽ മടവീഴ്ച ഒരുപരിധിവരെ ഒഴിവാകും. എന്നാൽ, യഥാസമയം ബണ്ട് തുറക്കാത്തതും പൊഴി മുറിക്കാത്തതും സ്ഥിതി രൂക്ഷമാക്കുന്നു. ഇത്തവണ തോട്ടപ്പള്ളി പൊഴി മുറിക്കാൻ വൈകിയതാണ് അപ്പർ കുട്ടനാട് േമഖലയിൽ പല പാടങ്ങളിലും മട വീഴ്ച ഉണ്ടാകാൻ ഇടയാക്കിയത്. ലോവർ കുട്ടനാടൻ മേഖലയിലാണ് എന്നും കെടുതികൾ രൂക്ഷം. പ്രത്യേകിച്ച് കൈനകരി, കാവാലം പഞ്ചായത്തുകളിൽ. ഇത്തവണയും ഏറ്റവും കൂടുതൽ നാശനഷ്ടം കൈനകരിയിലാണ്. ഇവിടെ പല പാടശേഖരവും മടവീഴ്ച ഭീഷണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.