കാപ്പിത്തോട് മാലിന്യമുക്തമാകുമെന്ന് പ്രതീക്ഷിക്കാമോ? ഒരു നാടിെൻറ ശാപമായി മാറിയ മാലിന്യക്കൂമ്പാരങ്ങൾ എന്ന് നീക്കംചെയ്യപ്പെടുമെന്ന് പറയാൻ ഭരിക്കുന്നവർക്ക് കൂടി ധൈര്യമില്ല. ആ ഗതികേടിെൻറ തിക്തഫലമാണ് ഇന്നും കാപ്പിത്തോടിന് ചുറ്റും താമസിക്കുന്ന ജനങ്ങൾ അനുഭവിക്കുന്നത്. നാട്ടിലെ സർവവിധ മാലിന്യങ്ങളുടെയും കേന്ദ്രമായി ജലവാഹിനി മാറിയിട്ട് പതിറ്റാണ്ടുകളായി. മഴക്കാലം കൂടി ആയതോടെ ദുർഗന്ധത്തിെൻറ വ്യാപ്തി വർധിക്കുന്നു. സമീപസ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപകരും അതിെൻറ പ്രയാസങ്ങൾ അനുഭവിക്കുകയാണ്. മുറവിളി ഏറെയുണ്ടായി. പ്രതിഷേധങ്ങൾക്കും കണക്കില്ല. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള മാലിന്യങ്ങൾ വരെ ഇപ്പോൾ ഇവിടെ എത്തുന്നുണ്ട്. പക്ഷേ, ആരാണ് ഇതൊക്കെ അന്വേഷിക്കാൻ ചുമതലപ്പെട്ടവർ എന്ന് ജനങ്ങൾക്കുതന്നെ അറിയില്ല. ഉന്നത അധികാരികൾ പലരും വന്നുപോയി. ജനപ്രതിനിധികളുടെ പ്രഖ്യാപനങ്ങൾക്കും കണക്കില്ല. ഇനിയും ക്ഷമിച്ചും പൊറുത്തും കഴിഞ്ഞ് ഇൗ നാടിെന രോഗഗ്രസ്ഥത്തിെൻറ ആഴങ്ങളിലേക്ക് തള്ളിവിടാൻ മാത്രമാണോ നിങ്ങളുടെ മൗനം എന്ന് ചോദിച്ചുപോകുന്നു. ഷുക്കൂർ മോറീസ് പി.ഡി.പി അമ്പലപ്പുഴ മേഖല സെക്രട്ടറി സ്വകാര്യ ബസുകളുടെ സ്റ്റോപ് പൊല്ലാപ്പാകുന്നു എസ്.ഡി കോളജിന് വടക്കുമാറി ചങ്ങനാശ്ശേരിമുക്കിൽ സിഗ്നൽ ലൈറ്റ് വന്നതോടെ സ്വകാര്യ ബസുകളുടെ സ്റ്റോപ്പ് പൊല്ലാപ്പാകുന്നു. റോഡിെൻറ തെക്ക്, വടക്ക് ഭാഗങ്ങളിൽ സിഗ്നൽ ലൈറ്റിന് അകലെയല്ലാതെ ബസുകൾ നിർത്തുന്ന രീതി ഇപ്പോഴും തുടരുന്നത് മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. സിഗ്നൽ ലൈറ്റ് വരുന്നതിനുമുമ്പ് ഉണ്ടായിരുന്ന സ്റ്റോപ്പാണ് ഇത്. എന്നാൽ, സിഗ്നൽ ലൈറ്റ് സംവിധാനം വന്നശേഷം അത് അധികാരികൾ ഒഴിവാക്കിയില്ല. ജങ്ഷനു സമീപം റോഡിെൻറ കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും ഇത്തരത്തിൽ ബസുകൾ നിർത്തുന്നതുമൂലം കടന്നുപോകാനുള്ള ലൈറ്റ് തെളിയുന്ന അവസരത്തിൽ മറ്റ് വാഹനങ്ങൾക്ക് പോകാനാവാത്ത സ്ഥിതിയാണ്. ജങ്ഷനിൽ പൊലീസുകാരും ഹോംഗാർഡുകളുമെല്ലാം ഉണ്ടെങ്കിലും അവരാരും ഇത് ശ്രദ്ധിക്കാറില്ല. പലപ്പോഴും കോളജിൽനിന്നുള്ള വിദ്യാർഥികൾക്കും കാൽനടക്കാർക്കും വരെ ഇതിെൻറ ദുരിതം പേറേണ്ടിവരുന്നു. ട്രാഫിക് അധികാരികൾ ഇക്കാര്യത്തിൽ ശ്രദ്ധിച്ചാൽ നന്നായിരുന്നു. സ്റ്റോപ് അൽപംകൂടി മുന്നോട്ട് മാറ്റിയാൽ ഇേപ്പാഴത്തെ പ്രശ്നങ്ങൾക്ക് അയവുണ്ടാകും. ഹരിദാസ്, ഇരവുകാട് ഡോക്ടർമാരെ നിയമിക്കണം സംസ്ഥാനത്ത് പനിമരണം കൂടുകയും ജില്ലകളിൽ പനിക്കാരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിത്യവും 500-ൽതാഴെ രോഗികൾ വന്നുപോകുന്ന അരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ മാത്രമാണ് ഡ്യൂട്ടിക്കുള്ളത്. അതിനാൽ റിട്ട. ഡോക്ടർമാരെയോ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൂടുതലുള്ള ഡോക്ടർമാരെയോ നിയമിക്കണം. അരൂർ സ്നേഹതീരം റെസിഡൻറ്സ് അസോസിയേഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.