പമ്പാനദിയിലെ മലിനീകരണ പ്രശ്നം; പഠനം നടത്താൻ താലൂക്ക് വികസന സമിതി തീരുമാനം

ചെങ്ങന്നൂർ: പമ്പാനദിയിലെ മാലിന്യ വിഷയവുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്താനും പൊതുജന പങ്കാളിത്തത്തോടെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനും താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ചെങ്ങന്നൂർ െറയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് സത്വര നടപടികൾ സ്വീകരിക്കാൻ നഗരസഭക്ക് നിർദേശം നൽകി. പ്രധാന റോഡുകളോട് ചേർന്ന ഓടകൾ വൃത്തിയാക്കുന്നതിനും താലൂക്ക് പരിധിയിലുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും. യോഗത്തിൽ ആല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. ശോഭ അധ്യക്ഷത വഹിച്ചു. നായർ സുരേന്ദ്രനാഥ്, പി.എ. തോമസ്, പി.ടി. നന്ദനൻ, പി.ജി. മുരുകൻ, എം. ആനന്ദൻ പിള്ള, ജോൺസ് മാത്യു, തഹസിൽദാർ പി.എൻ. സാനു, ഡെപ്യൂട്ടി തഹസിൽദാർ കെ.കെ. രാജേന്ദ്രൻ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. വിമുക്തി ലഹരിവർജന സന്ദേശ കലാജാഥ ചാരുംമൂട്: സംസ്ഥാന എക്സൈസ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ വിമുക്തി ലഹരിവർജന സന്ദേശ കലാജാഥ ചാരുംമൂട്ടിൽ എത്തി. ജങ്ഷനിൽ കൈയുറ പാവനാടകം അവതരിപ്പിച്ചു. ലഹരി ഉപയോഗത്തിലൂടെയുള്ള ദോഷങ്ങൾ, നഷ്ടങ്ങൾ എന്നിവ വരച്ചുകാട്ടുന്നതായിരുന്നു നാടകം. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം വിശ്വൻ പടനിലം, എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എം.കെ. ശ്രീകുമാർ, നൂറനാട് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൽ ഹക്കീം തുടങ്ങിയവർ പങ്കെടുത്തു. ഹരിപ്പാട്: എക്സൈസ് വകുപ്പി​െൻറ നേതൃത്വത്തിൽ കാർത്തികപ്പള്ളിയിൽ നടന്ന കൈയുറ പാവനാടകം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എസ്. മധുസൂദനൻ പിള്ള അധ്യക്ഷത വഹിച്ചു. നിയാസ്, ജിമ്മി, സുജിത് ലാൽ, വേണുക്കുട്ടൻ പിള്ള, എം.കെ. ശ്രീകുമാർ, കെ. അംബികേശൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ സമരം നടത്തി ചാരുംമൂട്:- ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചുനക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. മേഖലയിൽ വ്യാപകമായി പനി പടർന്നുപിടിക്കുമ്പോഴും ആശുപത്രിയിൽ രക്തസമ്മർദം പരിശോധിക്കാനുള്ള ബി.പി അപ്പാർട്ടസുകൾ പോലും ഇല്ല. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. പ്രസിഡൻറ് റിയാസ് പത്തിശ്ശേരിൽ, നിയോജക മണ്ഡലം പ്രസിഡൻറ് ഷൈജു ജി. സാമുവൽ, പഞ്ചായത്ത് അംഗം ആർ. ഷറഫുദ്ദീൻ, മോൻസി മോനച്ചൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.