അരൂർ: കെൽട്രോണിലെ കെൽട്രാക്ക് ടൂൾസ് ആൻഡ് ഡൈ മേക്കിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശനം നടന്നില്ല. അഡ്മിഷനുള്ള അറിയിപ്പുകൾക്ക് സ്ഥാപനം മുൻകൈയെടുക്കുന്നില്ലെന്ന് ആക്ഷേപം. വിജയിച്ചവർക്കെല്ലാം ജോലി ലഭിക്കുന്ന കോഴ്സായതിനാൽ മത്സരിച്ചാണ് രക്ഷിതാക്കൾ ഇവിടെ കുട്ടികളെ ചേർത്തിരുന്നത്. പ്രവേശന പരീക്ഷയിൽ വിജയിക്കുന്നതോടൊപ്പം ഉന്നതനിലയിൽ പ്ലസ് ടു പാസായവർക്കാണ് അഡ്മിഷൻ ലഭിച്ചിരുന്നത്. പ്ലസ് ടു പരീക്ഷയുടെ റിസൽട്ട് വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും കെൽട്രാക്കിലെ അഡ്മിഷനുള്ള ഒരുക്കം നടന്നിട്ടില്ല. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിെൻറ കീഴിലേക്ക് സ്ഥാപനം മാറിയതിന് ശേഷമാണ് ക്രമരാഹിത്യം ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. സ്ഥാപനംതന്നെ പരീക്ഷയും മറ്റും നടത്തിയിരുന്നപ്പോൾ കുഴപ്പമില്ലാതെ നീങ്ങിയിരുന്നെന്ന് അധ്യാപകർ പറയുന്നു. മൂന്ന് സെമസ്റ്റർ പിന്നിടുമ്പോഴും ആദ്യത്തെ പരീക്ഷയുടെ ഫലംപോലും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്. കേരളത്തിെൻറ വിവിധ ജില്ലകളിൽനിന്നുമെത്തി ഹോസ്റ്റലിൽ നിന്നും വാടകക്ക് വീടെടുത്ത് താമസിച്ചുമാണ് കുട്ടികൾ പഠിക്കുന്നത്. ഉന്നത നിലവാരത്തിൽ പ്ലസ് ടു വിജയിച്ച് വലിയ പ്രതീക്ഷയോടെ കെൽട്രാക്കിലെത്തിയ കുട്ടികളുടെ ഭാവിയെചൊല്ലി രക്ഷിതാക്കൾ കടുത്ത ആശങ്കയിലാണ്. അരൂക്കുറ്റിയിൽ താറാവുവളർത്തുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ വടുതല: അരൂക്കുറ്റിയിൽ ജനവാസകേന്ദ്രത്തിൽ താറാവുവളർത്തുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. അരൂക്കുറ്റി പഞ്ചായത്ത് 13-ാം വാർഡ് കോട്ടൂർ പള്ളിക്ക് സമീപമാണ് 3000 താറാവുകളെ ഒരേക്കർ ഭൂമിയിൽ കൈതപ്പുഴ കായലിന് സമീപം വളർത്തുന്നത്. ആറുമാസമായി താറാവുവളർത്തൽ ആരംഭിച്ചിട്ട്. എന്നാൽ, താറാവുകൾ ചാവുകയും പ്രദേശവാസികൾക്ക് രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നുണ്ട്. പ്രദേശം മുഴുവനും മാലിന്യം നിറഞ്ഞ് മൂക്കുപൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. മാലിന്യം രാത്രി കായലിൽ തള്ളുന്നുണ്ട്. നാട്ടുകാർ ആരോഗ്യവകുപ്പിനും പഞ്ചായത്തിനും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് 15 ദിവസത്തിനകം താറാവുവളർത്തൽ നിർത്തണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും ഉടമ അതിന് തയാറായില്ല. വർഷങ്ങളായി തങ്ങൾ ഉപയോഗിച്ചിരുന്ന വഴി അടച്ചുകെട്ടിയാണ് താറാവുവളർത്തലെന്ന് പ്രദേശവാസികൾ പറഞ്ഞു. ബന്ധപ്പെട്ടവർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. (ചിത്രം എ.പി 53) പൂച്ചാക്കൽ പാലം; പ്രധാന സ്ലാബ് വാർത്തു പൂച്ചാക്കൽ: പൂച്ചാക്കൽ പഴയപാലം പുനർനിർമാണത്തോടനുബന്ധിച്ച പ്രധാന സ്ലാബ് വാർത്തു. കരാറുകാരുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചാണ് കോൺക്രീറ്റ് വാർക്കൽ നടന്നത്. ഒരുമാസത്തിനുള്ളിൽ പാലം നിർമാണം പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്ലാബിെൻറ കോൺക്രീറ്റുകൾ ഉറച്ചശേഷം കൈവരികളും സ്ഥാപിച്ച് പെയിൻറ് ചെയ്യുന്നതോടെ നിർമാണം പൂർത്തിയാകും. പഴയപാലത്തിന് മൂന്ന് മീറ്ററായിരുന്നു വീതി. പുതിയതിന് ആറുമീറ്റർ വീതിയും ഒമ്പത് മീറ്റർ നീളവുമുണ്ടാകും. കൂടാതെ, ഇരുവശവും പ്രധാന റോഡിലേക്ക് എത്തുന്നവിധം പഴയപാലം റോഡ് പുനരുദ്ധരിക്കാനും തീരുമാനമുണ്ട്. (ചിത്രം എ.പി 54)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.