കർഷകർക്ക് പരമാവധി നഷ്ടപരിഹാരം നൽകും -മന്ത്രി വി.എസ്. സുനിൽകുമാർ ആലപ്പുഴ: വെള്ളപ്പൊക്കക്കെടുതി നേരിട്ട കർഷകർക്ക് പരമാവധി നഷ്ടപരിഹാരവും സഹായവും നൽകുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ജില്ലയിലെ മട വീണ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മട വീണ പാടശേഖരങ്ങളിൽ പൂവം പാടശേഖരമടക്കം നെൽകൃഷി വീണ്ടെടുക്കാൻ കഴിയുന്ന സ്ഥലങ്ങളിലെ വെള്ളം ഇറിഗേഷൻ വകുപ്പിെൻറ ഡ്രഡ്ജർ ഉപയോഗിച്ച്് വറ്റിക്കും. കൃഷി രക്ഷിച്ചെടുക്കും. ചില സ്ഥലങ്ങളിൽ കൃഷി നശിച്ചിട്ടുണ്ട്. വിതക്കുംമുമ്പ് മട വീണ പാടങ്ങളിലെ മട അടച്ച് ബണ്ട് ബലപ്പെടുത്താനുള്ള സഹായം നൽകും. വിതച്ച ഉടൻ മട വീണ പാടങ്ങളിലെ കർഷകർക്ക് വിത്ത് എത്തിക്കാനുള്ള സൗകര്യമൊരുക്കും. എങ്ങനെയൊക്കെ കർഷകരെ സഹായിക്കാമോ ആ നിലയിൽ നടപടി സ്വീകരിക്കും. പുതിയതായി രണ്ടാംകൃഷിയിറക്കിയ പാടശേഖരങ്ങളിലെ കർഷകരെ സർക്കാർ സംരക്ഷിക്കും. വഴിയിൽ ഉപേക്ഷിച്ചുപോകില്ല. സർക്കാർ തീരുമാനിച്ചതിെൻറ അടിസ്ഥാനത്തിലാണ് കൂടുതൽ സ്ഥലങ്ങളിൽ കൃഷിയിറക്കിയത് -മന്ത്രി പറഞ്ഞു. വെളിയനാട് പഞ്ചായത്തിലെ 470 ഏക്കർ വരുന്ന തൈപ്പറമ്പ് തെക്ക് പാടശേഖരത്തിലെത്തിയ മന്ത്രി മട വീണ സ്ഥലം സന്ദർശിച്ചു. ഇവിടെ മട അടച്ച് വെള്ളംവറ്റിച്ച് 30 ദിവസം പ്രായമായ നെൽച്ചെടി സംരക്ഷിക്കാനായിട്ടുണ്ട്. തുടർന്ന് പായിപ്പാട് പഞ്ചായത്തിലെ പൂവം പാടശേഖരം സന്ദർശിച്ചു. 650 ഏക്കർ വരുന്ന പാടത്ത് വിത കഴിഞ്ഞിട്ട് 50 ദിവസം കഴിഞ്ഞപ്പോഴാണ് മട വീണ് വെള്ളംകയറിയത്. ഇവിടെ ഇറിഗേഷൻ വകുപ്പിെൻറ ഡ്രഡ്ജർ ഉപയോഗിച്ച് വെള്ളം വറ്റിച്ച് കൃഷി സംരക്ഷിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. തലവടി പഞ്ചായത്തിൽ മട വീണ 85 ഏക്കർ വരുന്ന മകരച്ചാൽ, 42 ഹെക്ടർ വരുന്ന ചൂട്ടുമാലി, 30 ഏക്കർ വരുന്ന പുതിയോരം പാടശേഖരങ്ങളും മന്ത്രി സന്ദർശിച്ചു. കർഷകരുമായി സംസാരിച്ചു. സഹായം ഉടൻ എത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വീയപുരം പഞ്ചായത്തിലെ 66 ഹെക്ടർ വരുന്ന കട്ടക്കുഴി തേവേരി പാടശേഖരവും എടത്വ പഞ്ചായത്തിലെ 10 ഹെക്ടർ വരുന്ന ഈരുംവേലി പാടശേഖരവും മന്ത്രി സന്ദർശിച്ചു. കട്ടക്കുഴിയിൽ വിത കഴിഞ്ഞ് നൂറുദിവസമായപ്പോഴാണ് മട വീണത്. ഈരുംവേലിയിൽ കൃഷിയിറക്കിയിട്ട് 48 ദിവസമായിരുന്നു. കലക്ടർ വീണ എൻ. മാധവൻ, കൃഷി വകുപ്പ് ഡയറക്ടർ എ.എം. സുനിൽകുമാർ, വെളിയനാട് പഞ്ചായത്ത് പ്രസിഡൻറ് സാബു തോട്ടുങ്കൽ, തലവടി പഞ്ചായത്ത് പ്രസിഡൻറ് ജനൂബ് പുഷ്പാകരൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ. േപ്രംകുമാർ, കുട്ടനാട് തഹസിൽദാർ കെ. ന്ദ്രശേഖരൻ നായർ, ടി.ജെ. ആഞ്ചലോസ്, ജനപ്രതിനിധികൾ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.