പമ്പയാറ്റിൽ ഒാ​േട്ടാ ഡ്രൈവർ മുങ്ങിമരിച്ചു

കുട്ടനാട്: പുളിങ്കുന്ന് പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർ മുങ്ങിമരിച്ചു. പുളിങ്കുന്ന് ശ്രാമ്പിക്കൽ പാട്ടത്തിൽ വീട്ടിൽ സജിയാണ് (45) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 7.30ഒാടെ പുളിങ്കുന്ന് വലിയപള്ളിക്ക് സമീപം വള്ളംകളി പവിലിയൻ കടവിലായിരുന്നു സംഭവം. എറണാകുളത്ത് ഓട്ടോ ഡ്രൈവറായ സജി കടവിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുന്നത് കണ്ട് സമീപവാസികൾ ഓടിയെത്തി സമീപെത്ത പുളിങ്കുന്ന് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പുളിങ്കുന്ന് പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സുനി. മക്കൾ: റോണി, റോസ്. (ചിത്രം എ.പി.ഡി 50) ശാന്തകുമാരിയമ്മ ചെങ്ങന്നൂർ: റിട്ട. സീനിയർ സാനിട്ടറി ഇൻസ്പെക്ടർ ചെങ്ങന്നൂർ മംഗലം ഊരിലേത്ത് വീട്ടിൽ കെ. കരുണാകരൻ നായരുടെ ഭാര്യ കെ. ശാന്തകുമാരിയമ്മ (76) നിര്യാതയായി. അങ്ങാടിക്കൽ കൈപ്പള്ളിമഠം കുടുംബാംഗമാണ്. മക്കൾ: ഗീതാകുമാരി, ഗിരീഷ്കുമാർ (ആരോഗ്യവകുപ്പ്, മീനടം), ഗിരിജകുമാരി (അധ്യാപിക, എൻ.എസ്.എസ് എച്ച്.എസ്.എസ്, അടൂർ). മരുമക്കൾ: അജിത്ത്കുമാർ (മിൽമ, പത്തനംതിട്ട), അനിതകുമാരി (അധ്യാപിക, എസ്.വി.എച്ച്.എസ്.എസ്, പാണ്ടനാട്), ബി. അനിൽ (മറൈൻ എൻജിനീയർ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. (ചിത്രം എ.പി.ഡി 51) മദനപ്പൻ ചേര്‍ത്തല: പള്ളിപ്പുറം പഞ്ചായത്ത് 12ാം വാര്‍ഡ് തിരുനല്ലൂര്‍ സുനീഷ്ഭവനില്‍ മദനപ്പന്‍ (72) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കള്‍: സുനീഷ്, ദീപ. മരുമക്കള്‍: മായാദേവി, സന്തോഷ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.