മെട്രോയുടെ സൈക്കിൾ സവാരിക്ക്​ പ്രിയമേറുന്നു

കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായി ഒരുക്കിയ സൈക്കിൾ സവാരിക്ക് മികച്ച പ്രതികരണം. പദ്ധതി ആരംഭിച്ച് ഒരുമാസമാകുമ്പോൾ 700 പേർ അംഗത്വം എടുത്തു. ഇവരിൽ 400 പേർ ഇതിനോടകം സൈക്കിൾ ഉപയോഗിച്ചു. എണ്ണം കുറവായതിനാൽ കൂടുതൽ ആളുകൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. മേനക, എറണാകുളം സൗത്ത് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ആളുകൾ ഉപയോഗിച്ചത്. വിദ്യാർഥികളാണ് ഉപയോഗിക്കുന്നവരിൽ കൂടുതൽ. അംഗത്വം എടുക്കുന്നവർക്ക് മുൻഗണന ക്രമത്തിൽ സൗജന്യമായാണ് സൈക്കിൾ നൽകുന്നത്. മെട്രോ സ്റ്റേഷനുകളിലേക്ക് രണ്ട് മാസത്തിനകം പദ്ധതി വ്യാപിപ്പിക്കും. ഇതിനുള്ള നടപടികളിലാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ കൂടുതൽ സൈക്കിളുകൾ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. കെ.എം.ആർ.എൽ പ്രമുഖ സൈക്കിൾ ക്ലബ്ബായ അതീസുമായി ചേർന്നാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പരസ്യങ്ങളിൽനിന്നാണ് പ്രധാനമായും വരുമാനം പ്രതീക്ഷിക്കുന്നത്. ചെന്നൈ മെട്രോയിൽ ഉപയോഗിക്കുന്ന രീതിയായിരിക്കും ഇവിടെയും പിൻതുടരുക. കലൂർ ബസ് സ്റ്റാൻഡിന് എതിർവശം, സൗത്ത് റെയിൽവേ സ്റ്റേഷൻ, നോർത്ത് പാലം, മേനക ഷൺമുഖം റോഡ് എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ സൈക്കിളുകൾ നൽകുന്നത്. പേര്, വിലാസം, ഇമെയിൽ ഐഡി, ജോലി എന്നിവ 9645511155 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാണ് അംഗത്വം എടുക്കുന്നത്. അതത് റാക്കുകളുടെ കോഡ് ഇതേ നമ്പറിലേക്ക് എസ്.എം.എസ് അയച്ച് സൈക്കിൾ സവാരിക്ക് എടുക്കാം. തിരിച്ച് നൽകുന്നതിന് 9744011777 എന്ന നമ്പറിലേക്ക് റിട്ടേൺ ചെയ്യുന്ന റാക്കി​െൻറ കോഡ് ചേർത്ത് എസ്.എം.എസ് അയക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.