വായന പക്ഷാചരണം: ക്വിസ് മത്സരത്തില്‍ ആനന്ദ് എസ്. നായര്‍ വിജയി

കൊച്ചി: വായന പക്ഷാചരണത്തി​െൻറ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വളയന്‍ചിറങ്ങര ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആനന്ദ് എസ്. നായര്‍ക്ക് ഒന്നാം സ്ഥാനം. ഒക്കല്‍ എസ്.എന്‍. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആദിത്യന്‍ ശ്രീജിത്തിനാണ് രണ്ടാം സ്ഥാനം. ആലുവ എസ്.എന്‍.ഡി.പി ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി സുജിത് ജയന്‍ മൂന്നാം സ്ഥാനം നേടി. ആദ്യ രണ്ടു സ്ഥാനക്കാര്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രതിനിധാനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.