ന്യൂനപക്ഷ വേട്ട: 'മതേതര കക്ഷികൾ ഐക്യപ്പെടണം'

കൊച്ചി: രാജ്യത്ത്‌ വർധിച്ച ന്യൂനപക്ഷ, ദലിത്‌ വിഭാഗങ്ങൾക്കെതിരായ കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ മതേതര കക്ഷികളുടെ ഐക്യനിര ഉയരണമെന്ന്‌ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക്‌ മിഷ‍നു­ കീഴിൽ ഇത്തിഹാദുശ്ശുബ്ബാനുൽ മുജാഹിദീൻ (ഐ.എസ്‌.എം) സംഘടിപ്പിച്ച ജില്ല പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. വർഗീ­യ ധ്രു­വീ­ക­രണം തടയാൻ പൊ­തു­സ­മൂ­ഹം ജാഗ്ര­തകാ­ണി­ക്ക­ണ­മെ­ന്നും ആലുവ നൊച്ചിമ സലഫി മസ്ജിദ്‌ ഹാളിൽ ന­ട­ന്ന സംഗമം അഭിപ്രായപ്പെട്ടു. ലജ്നതുൽ ബുഹൂസുൽ ഇസ്ലാമിയ സംസ്ഥാന വൈസ്‌ പ്രസിഡൻറ് ശമീർ മദീനി ഉ­ദ്‌­ഘാട­നം ചെ­യ്തു. ജില്ല പ്രസിഡൻറ് ഷഹീർ ചേലകുളം അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. ജില്ല വൈസ്‌ പ്രസിഡൻറ് അബ്ദുല്ല മാഞ്ഞാലി ക്ലാ­സെ­ടു­ത്തു. മുജാഹിദ്‌ ദഅ‍്‌വ സമിതി ജില്ല ചെയർമാൻ മുഹമ്മദ്‌ അലി, ജില്ല ട്രഷറർ ശംസുദ്ദീൻ നൊച്ചിമ, ജില്ല ജോയൻറ് കൺവീനർമാരായ ഫൈസൽ ഇബ്രാഹീം, സുനു സുലൈമാൻ, സെക്രട്ടറി ഖമറുദ്ദീൻ, ജില്ല ട്രഷറർ ഗസ്നഫർ ആലുവ എന്നിവർ സംസാരിച്ചു. ആലുവ, എറണാകുളം, പെരുമ്പാവൂർ, കോതമംഗലം, കാക്കാനാട്‌, കൊച്ചി, തൃപ്പൂണിത്തുറ, പറവൂർ എ­ന്നീ മേഖ­ല­ക­ളിലെ പ്ര­തി­നി­ധി­ക­ൾ പ­ങ്കെ­ടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.