മൂവാറ്റുപുഴ: കക്ഷായി- കാവാട്ടുമുക്ക് പി.ഡബ്ല്യു.ഡി റോഡ് പൂർണമായി തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. റോഡ് തകർന്ന് കാൽനടപോലും ദുസ്സഹമായി മാറിയിട്ട് രണ്ടുവർഷം പിന്നിട്ടു. റോഡിെൻറ ശോച്യാവസ്ഥക്കെതിരെ നിരവധി പരാതി നൽകിയെങ്കിലും പി.ഡബ്ല്യു.ഡി അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. പായിപ്ര പഞ്ചായത്തിലെ മുളവൂർ-പേഴക്കാപിള്ളി റോഡിനെയും നെല്ലിക്കുഴി- -പേഴക്കാപിള്ളി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണ് ഇത്. നാല് കി.മീ. ദൂരമുള്ള റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് എട്ടുവർഷമായി. 11വർഷം മുമ്പാണ് റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് ടാറിങ് നടത്തിയത്. മൂന്നുവർഷം റോഡ് സഞ്ചാരയോഗ്യമായിരുന്നു. തുടർന്നാണ് തകർന്നുതുടങ്ങിയത്. കക്ഷായി, കിഴക്കേക്കര, പേഴക്കാപിള്ളി ഹരിജൻ കോളനി, തട്ടുപറമ്പ് പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള പ്രധാന റോഡാണിത്. കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങളും പൈനാപ്പിൾ വ്യാപാരകേന്ദ്രവും ഇൗ റോഡിെൻറ അരികിലാണ്. കോതമംഗലം, മൂവാറ്റുപുഴ, മുളവൂർ, പേഴക്കാപിള്ളി- എം.സി റോഡ് എന്നിവിടങ്ങളിലേക്കും പ്രദേശവാസികൾ സഞ്ചരിച്ചെത്തുന്നത് ഇൗ റോഡ് മാർഗമാണ്. ഇതിലൂടെ കോളജ് വാഹനമുൾെപ്പടെ നിരവധി വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാവുന്നരീതിയിലാണ് വാഹനങ്ങളുടെ പോക്ക്. നെല്ലിക്കുഴി- പായിപ്ര- മേതല റോഡിൽ ഗതാഗത തടസ്സം നേരിടുമ്പോൾ കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുൾെപ്പടെയുള്ള വാഹനങ്ങൾ തിരിച്ചുവിടുന്നതും ഇൗ റോഡിലൂടെയായിരുന്നു. എന്നാൽ, ഇപ്പോൾ വാഹനങ്ങൾ പോകാൻ തയാറല്ല. റോഡിെൻറ അവസ്ഥയറിഞ്ഞിട്ടും തിരിഞ്ഞുനോക്കാത്ത പി.ഡബ്ല്യു.ഡി അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. കക്ഷായി-കാവാട്ടുമുക്ക് റോഡ് റീ ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം.സി റോഡ് ഉപരോധിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.