മദ്യലഹരിയിൽ സ്​കൂൾ വാഹനം ഒാടിച്ച ഡ്രൈവർമാരെ പൊലീസ്​ പൊക്കി

കായംകുളം: . വീടുകളിൽ വാഹനം കാത്തുനിന്ന കുട്ടികളെ പൊലീസുകാർ എത്തി സ്കൂളുകളിൽ എത്തിച്ചു. കറ്റാനം ജങ്ഷനും പരിസരത്തുമായി കുറത്തികാട് പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്നാംകുറ്റി ഗായത്രി സെൻട്രൽ സ്കൂളിലെയും കറ്റാനം മഹാത്മ സ്കൂളി​െൻറയും വാഹന ഡ്രൈവർമാർ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്. തുടർന്ന് മഹാത്മ സ്കൂൾ ഡ്രൈവർ ഹരികുമാറിനെയും (40) ഗായത്രി സ്കൂൾ ഡ്രൈവർ രാജുവിനെയും (51) കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ എേട്ടാടെയായിരുന്നു സംഭവം. ഇതോടെ കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള ചുമതല പൊലീസ് ഏറ്റെടുക്കുകയായിരുന്നു. ഇതിന് സീനിയർ പൊലീസ് ഡ്രൈവർ ഇസ്ലാഹിനെയും സിവിൽ പൊലീസ് ഒാഫിസർ രഞ്ജിത്തിനെയും നിയോഗിച്ചു. വാഹനത്തിലുണ്ടായിരുന്ന സഹായികളെയുംകൂട്ടി ഒാരോ വീട്ടിലുമെത്തി ഇവർ കുട്ടികളെ കയറ്റി സ്കൂളുകളിൽ എത്തിക്കുകയായിരുന്നു. 58 വീടുകളിൽനിന്നാണ് ഇവർ കുട്ടികളെ സ്കൂളിൽ എത്തിച്ചത്. എസ്.െഎ വിപി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. എ.എസ്.െഎ വിക്രമൻ, സിവിൽ പൊലീസ് ഒാഫിസർമാരായ സിജു, ഷൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. വള്ളികുന്നം പൊലീസ് നടത്തിയ പരിശോധനയിൽ കറ്റാനം സ​െൻറ് സ്റ്റീഫൻസ് സ്കൂളി​െൻറ വാഹന ഡ്രൈവർ ജോൺ സക്കറിയയും പിടിയിലായി. മലമേൽഭാഗത്ത് എസ്.െഎ വി.ആർ. ജഗദീഷി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. തുടർന്ന് പകരം ഡ്രൈവറെ ഉപയോഗിച്ച് കുട്ടികളെ സ്കൂളിെലത്തിച്ചു. മുതുകുളം ബ്ലോക്കിൽ വാർഷിക പദ്ധതിക്ക് തുടക്കം ആലപ്പുഴ: മുതുകുളം ബ്ലോക്ക് പഞ്ചായത്തി​െൻറ 2017-18 വാർഷിക പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ടി. മാത്യു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിപിൻ സി. ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എൻ. സോമലത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജയൻ അമ്മാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബുജാക്ഷി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. മണിലേഖ, ബി. വേണുപ്രസാദ്, എസ്. സുജിത്, രഞ്ജിത് ചിങ്ങോലി, ശാരി പൊടിയൻ, ഷൈമോൾ നന്ദകുമാർ, ഇന്ദു സന്തോഷ്, ഷംസുദ്ദീൻ കായിപ്പുറം, ബ്ലോക്ക് െഡവലപ്മ​െൻറ് ഓഫിസർ ആർ. രാജീവ് എന്നിവർ സംസാരിച്ചു. കനകജൂബിലി ആഘോഷവും പ്രാർഥനഹാൾ ഉദ്ഘാടനവും ചാരുംമൂട്:- ഇടക്കുന്നം 306-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിൽ ശിവഗിരി മഹാസമാധി ഗുരുപ്രതിഷ്ഠയുടെ കനകജൂബിലി ആഘോഷവും ശ്രീനാരായണ ദിവ്യസത്സംഗവും പ്രാർഥനഹാൾ ഉദ്ഘാടനവും ശനിയാഴ്ച രാവിലെ 9.30ന് നടക്കും. ശ്രീനാരായണസത്ര ആചാര്യൻ സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡൻറ് കെ. മുരളീധരൻ ഗുരുവായൂർ അധ്യക്ഷത വഹിക്കും. ഉച്ചക്ക് 12.30ന് സമൂഹസദ്യയും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.