ഉണ്ണിത്താൻ വധ​ശ്രമക്കേസ്​: കണ്ടെയ്​നർ സന്തോഷി​നെ മാപ്പുസാക്ഷിയാക്കിയത്​ റദ്ദാക്കണമെന്ന സി.ബി.​െഎ ആവശ്യം തള്ളി

കൊച്ചി: ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതി കണ്ടെയ്നർ സന്തോഷ് എന്ന സന്തോഷ്കുമാറിനെ മാപ്പുസാക്ഷിയാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.ബി.െഎ നൽകിയ ഹരജി ഹൈകോടതി തള്ളി. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി സന്തോഷിനെ മാപ്പുസാക്ഷിയാക്കിയ കീഴ്കോടതി തന്നെയാണ് തുടർ തീരുമാനമെടുക്കേണ്ടതെന്നും നടപടിക്രമത്തിൽ അപാകത കണ്ടെത്താനാവാത്ത സാഹചര്യത്തിൽ ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് ഹരജി തള്ളിയത്. 'മാതൃഭൂമി' ലേഖകൻ വി.ബി. ഉണ്ണിത്താനെ വധിക്കാൻ നടത്തിയ ശ്രമവുമായി ബന്ധപ്പെട്ടുണ്ടായ മൂന്ന് കേസിലാണ് കണ്ടെയ്നർ സന്തോഷി​െൻറ പേര് ഉയർന്നിരുന്നത്. കൊല്ലം ഗവ. െഗസ്റ്റ് ഹൗസിൽ അബ്കാരി കരാറുകാരൻ സംഘടിപ്പിച്ച നിശാപാർട്ടിയിൽ കൊല്ലം ഡിവൈ.എസ്.പി സന്തോഷ് നായർ അടക്കം ഒേട്ടറെ പൊലീസ് ഉദ്യോഗസ്ഥർ സംബന്ധിെച്ചന്ന് ഉണ്ണിത്താൻ വാർത്ത എഴുതിയിരുന്നു. പിന്നീട്, പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ പ്രസിഡൻറായിരുന്ന ഡിവൈ.എസ്.പി അബ്ദുൽ റഷീദ് കൊല്ലത്ത് ട്രെയിൻ ചെയിൻ വലിച്ച് നിർത്തിയ സംഭവവും റിപ്പോർട്ട് ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് െപാതുസുഹൃത്തായ കണ്ടെയ്നർ സന്തോഷ് മുഖേന ഹാപ്പി രാജേഷ് എന്ന ഗുണ്ടയെ ഉപയോഗിച്ച് ഉണ്ണിത്താനെ വധിക്കാൻ ശ്രമം നടത്തിയെന്നാണ് കേസ്. 2011 ഏപ്രിൽ 16ന് നടന്ന അക്രമത്തിൽ ഉണ്ണിത്താന് അതിഗുരുതരമായി പരിക്കേറ്റിരുന്നു. ഹൈകോടതി ഉത്തരവ് പ്രകാരമാണ് കേസ് സി.ബി.െഎ ഏറ്റെടുത്തത്. ഇതിനിടെ, 2011 ഏപ്രിലിൽ ഹാപ്പി രാജേഷിനെ മരിച്ചനിലയിൽ ഒാേട്ടാറിക്ഷയിൽ കണ്ടെത്തി. ഉണ്ണിത്താൻ വധശ്രമേക്കസിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരും കണ്ടെയ്നർ സന്തോഷുമടക്കമുള്ളവരാണ് ഇതിലെ പ്രതികളെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭാര്യ നൽകിയ പരാതിയെത്തുടർന്ന് ഹാപ്പി രാജേഷ് വധവും ഹൈകോടതി സി.ബി.െഎക്ക് വിടുകയായിരുന്നു. പിന്നീടാണ് കണ്ടെയ്നർ സന്തോഷി​െൻറ കുറ്റസമ്മത മൊഴി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് രേഖപ്പെടുത്തി മാപ്പുസാക്ഷിയാക്കിയത്. അന്വേഷണം പൂർത്തിയാക്കി അഞ്ചുപേരെ പ്രതിയാക്കി കോടതിയിൽ അന്തിമ റിപ്പോർട്ടും നൽകി. ഉണ്ണിത്താൻ വധശ്രമക്കേസിൽ മാത്രമല്ല, മറ്റ് രണ്ടെണ്ണത്തിൽക്കൂടി പ്രതിയായ സേന്താഷ് ആ കേസിൽ പൂർണവും സത്യസന്ധവുമായ വെളിപ്പെടുത്തൽ നടത്തിയില്ലെന്ന് മാത്രമല്ല, മറ്റ് രണ്ട് കേസിലെ ത​െൻറ പങ്കാളിത്തം വെളിപ്പെടുത്തിയിട്ടുപോലുമില്ലെന്നായിരുന്നു സി.ബി.െഎയുടെ വാദം. അതിനാൽ മാപ്പുസാക്ഷിയാക്കിയ നടപടി റദ്ദാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, തനിക്ക് മറ്റ് രണ്ട് കേസിലും പങ്കില്ലെന്നും ഉണ്ണിത്താൻ കേസിൽ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു സന്തോഷി​െൻറ വാദം. മാപ്പുസാക്ഷിയാക്കുന്നതി​െൻറ കരാർ ലംഘിച്ചെന്നാണ് വാദമെന്നിരിക്കെ കീഴ്കോടതിതന്നെ അതിന് നിയമപരമായ ഉത്തരം കണ്ടെത്തലാവും ഉചിതമെന്ന് ഹൈകോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.