മൂവാറ്റുപുഴ: വായന പക്ഷാചരണത്തോടനുബന്ധിച്ച് പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കലും നടക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട പായിപ്ര കൃഷ്ണന് സ്വീകരണവും നൽകും. പായിപ്ര സർവിസ് സഹകരണബാങ്ക് ഹാളിൽ രണ്ടിന് നടക്കുന്ന യോഗം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി അവാർഡ്ദാനം കാർഷിക സഹകരണ ബാങ്ക് പ്രസിഡൻറ് കെ.പി. രാമചന്ദ്രനും, പ്ലസ് ടു അവാർഡ്ദാനം െലെബ്രറി കൗൺസിൽ ജില്ല ജോ. സെക്രട്ടറി സി.കെ. ഉണ്ണിയും നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.