മുൻ വനിത കൗൺസിലറെ കുത്തിപ്പരിക്കേൽപിച്ച അയൽവാസി തൂങ്ങിമരിച്ചു

മുൻ വനിത കൗൺസിലറെ കുത്തിപ്പരിക്കേൽപിച്ച അയൽവാസി തൂങ്ങിമരിച്ചു കളമശ്ശേരി: ഏലൂർ നഗരസഭ മുൻ വനിത കൗൺസിലറെ കുത്തിപ്പരിക്കേൽപിച്ചശേഷം അയൽവാസി തൂങ്ങിമരിച്ചു. കുത്തേറ്റ മഞ്ഞുമ്മൽ കൂവക്കാട്ടിൽ ഷിജി ഷിബു (36) ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തിയ അയൽവാസി മഞ്ഞുമ്മൽ കുണ്ടേകാത്ത് വിജിലിനെ (48) വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെ അയൽവാസിയായ രജനി ഷിജിയുടെ കരച്ചിൽ കേട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുത്തിയ വിജിലി​െൻറ വീടിന് പിന്നിലെ വരാന്തയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് ഷിജിയെ കണ്ടത്. രജനി ഒച്ചവെച്ച് ആളെ കൂട്ടി മഞ്ഞുമ്മൽ ആശുപത്രിയിലും തുടർന്ന് ഇടപ്പള്ളിയിലും എത്തിച്ചു. അവിടെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി വ​െൻറിലേറ്ററിലേക്ക് മാറ്റി. കുത്തേറ്റത് രാവിലെ ഒമ്പതിനായിരുെന്നന്നും വിജിലാണ് കുത്തിയതെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യുവതി പറഞ്ഞതായി അയൽവാസി പൊലീസിന് മൊഴി നൽകി. നെഞ്ചിനും വയറിനും കുത്തേറ്റ യുവതി ആന്തരിക അവയവങ്ങൾ പുറത്തുചാടിയ നിലയിലായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. പൊലീസ് വിജിലിനെ തേടി വീട്ടിലെത്തുമ്പോഴാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. രതിയാണ് വിജിലി​െൻറ ഭാര്യ. മക്കൾ: വിഷ്ണു, വിനീത്. സംഭവസമയം ഭാര്യയും മക്കളും സ്ഥലത്ത് ഉണ്ടായിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.