കായംകുളം താപനിലയം: കരാര്‍ റദ്ദാക്കണം -എ.െഎ.ടി.യു.സി ആലപ്പുഴ: കായംകുളം താപനിലയത്തിൽനിന്ന് ലഭിക്കാത്ത വൈദ്യുതിക്ക് ഭാരിച്ച വില കൊടുക്കേണ്ടിവരുന്ന വൈദ്യുതി വാങ്ങല്‍ കരാര്‍ (പി.പി.എ) റദ്ദുചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി. ഭാരിച്ച ബാധ്യതയില്‍നിന്ന് വൈദ്യുതി ബോര്‍ഡിനെയും സംസ്ഥാനത്തെയും രക്ഷിക്കാനുള്ള ഏക മാര്‍ഗമാണിെതന്ന് കായംകുളം തെര്‍മല്‍ പ്ലാൻറ് എംപ്ലോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) പ്രസിഡൻറ് അഡ്വ. വി. മോഹന്‍ദാസ് പ്രസ്താവനയില്‍ പറഞ്ഞു. വൈദ്യുതി ഉല്‍പാദിപ്പിച്ചില്ലെങ്കിലും എൻ.ടി.പി.സിക്ക് പ്രതിവര്‍ഷം 247 കോടി നല്‍കണമെന്ന വ്യവസ്ഥ ശരിയായ ഉഭയകക്ഷി ധാരണയുടെ അടിസ്ഥാനത്തിലല്ല. നാലുവര്‍ഷമായി ഒരു യൂനിറ്റ് വൈദ്യുതിപോലും ഉല്‍പാദിപ്പിക്കാത്ത നിലയം ഇങ്ങനെ തുടരേണ്ടതുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കണം. ഇതരസംസ്ഥാനങ്ങളില്‍ എന്‍.ടി.പി.സി സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിച്ച് കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുമ്പോള്‍ കായംകുളത്ത് അത്തരം മാറ്റത്തിന് എന്തുകൊണ്ട് തയാറാകുന്നില്ല. സംസ്ഥാനത്തിെൻറ 1200 ഏക്കര്‍ വരുന്ന കൃഷിയോഗ്യമായ ഭൂമിയും പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവന സാഹചര്യവും ഇല്ലാതാക്കിയാണ് താപനിലയം പണിതത്. അതിനാൽ വൈദ്യുതി ഉണ്ടാക്കാത്ത നിലയം തുടരാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.