ടൂർ പ​ാക്കേജ്​ ഡ്രൈവർമാർക്ക്​ തൊഴിൽ സംരക്ഷണം ഉറപ്പാക്കണം

കൊച്ചി: ടൂർ പാക്കേജ് ഡ്രൈവർമാർക്ക് തൊഴിൽ സംരക്ഷണം ഉറപ്പുവരുത്താൻ നിയമനിർമാണം നടത്തണമെന്ന് ഒാൾ കേരള ടൂർ പാക്കേജ് ഡ്രൈവേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എ.െഎ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് പി.വി. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എൻ. ഗോപി, വൈസ് പ്രസിഡൻറ് ജോൺ ലൂക്കോസ്, യൂനിയൻ സെക്രട്ടറി കരീം നെട്ടൂർ, ശ്യാം നടക്കാവ്, വി.എസ്. സുനിൽകുമാർ, ബാബു കടമക്കുടി, വിമൽ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എൻ. േഗാപി (പ്രസി), പി.വി. ചന്ദ്രബോസ് (വർക്കിങ് പ്രസി), ശ്യാം നടക്കാവ് (വൈസ് പ്രസി), കരീം നെട്ടൂർ (ജന. സെക്ര), സാബു പോൾ, ബാബു കൽപറ്റ (ജോ. സെക്ര), വിമൽ ഫ്രാൻസിസ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.