കെ.എസ്​.കെ.ടി.യു^പി.കെ.എസ്​ സപ്ലൈ ഓഫിസ്​ മാർച്ച്​ അഞ്ചിന്​

കെ.എസ്.കെ.ടി.യു-പി.കെ.എസ് സപ്ലൈ ഓഫിസ് മാർച്ച് അഞ്ചിന് ആലപ്പുഴ: റേഷൻ കാർഡ് വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, അർഹരായ മുഴുവൻ കർഷക തൊഴിലാളികളെയും പട്ടികജാതി കുടുംബങ്ങളെയും റേഷൻ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തുക, റേഷൻ സമ്പ്രദായം തകർക്കുന്ന കേന്ദ്രസർക്കാർ നയം അവസാനിപ്പിക്കുക, വെട്ടിക്കുറച്ച റേഷൻ വിഹിതം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.കെ.ടി.യു-പി.കെ.എസ് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇൗ മാസം അഞ്ചിന് താലൂക്ക് സപ്ലെ ഓഫിസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. മാവേലിക്കര സെപ്ലെ ഓഫിസ് മാർച്ച് സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ സെപ്ലെ ഓഫിസ് മാർച്ച് പി.കെ.എസ് ജില്ല പ്രസിഡൻറ് ഡി. ലക്ഷ്മണനും കാർത്തികപ്പള്ളി സെപ്ലെ ഓഫിസ് മാർച്ച് കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി എം. സത്യപാലനും ചേർത്തലയിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം അഡ്വ. കെ. പ്രസാദും കുട്ടനാട്ടിൽ കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് എ.ഡി. കുഞ്ഞച്ചനും ചെങ്ങന്നൂരിൽ കെ. രാഘവനും ഉദ്ഘാടനം ചെയ്യും. മദ്യപിച്ച് വാഹനം ഓടിക്കൽ; ഏഴ് ൈഡ്രവർമാർക്കെതിരെ കേസ് ആലപ്പുഴ: ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനം ഒാടിച്ചതിന് അഞ്ച് സ്കൂൾ ബസ് ൈഡ്രവർമാർ, രണ്ട് ടിപ്പർലോറി ഡ്രൈവർമാർ എന്നിവർക്കെതിരെ കേസെടുത്തു. സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ തിക്കിനിറച്ച് കൊണ്ടുപോകുന്നതടക്കം തടയുന്നതിന് വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ പത്തുവരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ജില്ലയൊട്ടാകെ 835 സ്കൂൾ ബസും 150 ടിപ്പർലോറിയുമാണ് പരിശോധിച്ചത്. അശ്രദ്ധമായി വാഹനം ഒാടിച്ചതിന് 47 പേർക്കെതിരെയും അമിതവേഗത്തിന് 46 പേർക്കെതിരെയും ലൈസൻസ് ഇല്ലാതെ വാഹനം ഒാടിച്ചതിന് ഒമ്പതുപേർക്കെതിരെയും നടപടിയെടുത്തു. യൂനിഫോമില്ലാതെ വാഹനം ഒാടിച്ചതിന് 115 പേർക്കെതിരെയും ഗതാഗത നിയമലംഘനത്തിന് 99 പേർക്കെതിരെയും നടപടിയെടുത്തു. 56,700 രൂപ പിഴ ഈടാക്കി. പരിശോധന തുടരുമെന്നും ലൈസൻസ് റദ്ദുചെയ്യുന്നത് അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് അറിയിച്ചു. വില്ലേജ് ഓഫിസുകളിലെ വിജിലൻസ് പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി ആലപ്പുഴ: വില്ലേജ് ഓഫിസുകളിലെ വിജിലൻസ് പരിശോധനയിൽ വീണ്ടും വ്യാപക ക്രമക്കേട് കണ്ടെത്തി. മാരാരിക്കുളം നോർത്ത്, ചേർത്തല സൗത്ത് എന്നിവിടങ്ങളിലായിരുന്നു വെള്ളിയാഴ്ച വിജിലൻസി​െൻറ പരിശോധന നടത്തിയത്. മാരാരിക്കുളം വില്ലേജ് ഓഫിസിൽ നടത്തിയ പരിശോധനയിൽ പോക്കുവരവ് അപേക്ഷകൾ തീർപ്പാക്കാതെയും വില്ലേജ് ഓഫിസിൽ ലഭിക്കുന്ന അപേക്ഷകൾ രജിസ്റ്ററിൽ പതിക്കാതെയും കാണപ്പെട്ടു. ചേർത്തല സൗത്ത് വില്ലേജിൽ നടത്തിയ പരിശോധനയിൽ പോക്കുവരവ് അപേക്ഷകൾ തീർപ്പാക്കാതെ കണ്ടെത്തി. പരിശോധനക്ക് അമ്പലപ്പുഴ അഡീഷനൽ തഹസിൽദാർ അജിത്കുമാർ, കെ.ജി. ഋഷികേശൻ നായർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.