കൊച്ചി: കൊച്ചിയിലടക്കം സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന തമിഴ്നാട് സേലം സ്വദേശി ആനന്ദ് (22) എന്നയാളെ 300 ഗ്രാം കഞ്ചാവുമായി ഷാേഡാ പൊലീസ് പിടികൂടി. കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാർഥികൾ അടക്കമുള്ളവരിൽ സേലം അണ്ണൻ എന്നറിയപ്പെടുന്ന ഇയാളെ ഷാഡോ എസ്.െഎ ഹണി കെ. ദാസിെൻറ നേതൃത്വത്തിൽ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു. വിൽപനക്കാരായി നഗരങ്ങളിൽ പ്രായപൂർത്തിയാകാത്ത വൻ വിദ്യാർഥി സംഘമുണ്ട്. തൃശൂർ അടക്കമുള്ള നഗരങ്ങളിൽ കഞ്ചാവ് എത്തിച്ചശേഷം കൊച്ചിയിലെത്തിയപ്പോഴാണ് എറണാകുളം റെയിൽവേ സ്േറ്റഷന് സമീപത്തുനിന്ന് സൈബർ സെല്ലിെൻറ സഹായത്തോടെ ഇയാൾ പിടിയിലായത്. പ്രായപൂർത്തിയാകാത്ത മകെൻറ കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് പരാതിയുമാെയത്തിയ മാതാപിതാക്കളിൽനിന്ന് സിറ്റി കമീഷണർ എം.പി. ദിനേശിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ജില്ല ക്രൈം ഡിറ്റാച്ച്മെൻറ് അസി. കമീഷണർ ബിജി ജോർജിെൻറ നിർദേശപ്രകാരം ഷാഡോയുടെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. എറണാകുളം സെൻട്രൽ എസ്.െഎ ജോസഫ് സാജെൻറ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് റെയ്ഡിൽ ആറുപൊതി കഞ്ചാവും 30 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി എടവനക്കാട് സ്വദേശികളായ നവീൻകുമാർ (21), ശരത്ത് (19) എന്നിവരെ ഷാഡോ പൊലീസ് പിടികൂടി. ഏലൂർ പൊലീസ് പ്രതികെള അറസ്റ്റ് ചെയ്തു. സിവിൽ പൊലീസ് ഒാഫിസർമാരായ സാനു, സാനുമോൻ, വിശാൽ, ഷൈേമാൻ, യൂസുഫ്, രാഹുൽ എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.