ഗ്ലോബല്‍ ലീഡേഴ്‌സ് ഫൗണ്ടേഷന്‍ അവാര്‍ഡ് ആസാദിക്ക്

കൊച്ചി: ഗ്ലോബല്‍ ലീഡേഴ്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ഡിസൈന്‍ സ്‌കൂളിനുള്ള സൗത്ത് ഏഷ്യന്‍ എക്‌സലന്‍സ് അവാർഡ് കൊച്ചി ആസ്ഥാനമായ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നവേഷന്‍സ് (ആസാദി) നേടി. ആര്‍ക്കിടെക്ചര്‍ രംഗത്ത് നൂതന ഡിസൈനുകള്‍ വികസിപ്പിക്കുന്നതിനും ഉന്നത വിദ്യാഭ്യാസരംഗത്തി​െൻറ വികസനത്തിനും നല്‍കിയ സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്. ഭൂട്ടാന്‍ തലസ്ഥാനമായ തിമ്പുവില്‍ നടന്ന ഇേന്ത്യാ-ഭൂട്ടാന്‍ ഫ്രണ്ട്ഷിപ് സമ്മിറ്റില്‍ മുന്‍ പ്രധാനമന്ത്രി കിന്‍സാങ് ഡോര്‍ജിയില്‍നിന്ന് ആസാദി ചെയര്‍മാന്‍ പ്രഫ. ബി.ആര്‍. അജിത് അവാര്‍ഡ് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.