കൊച്ചി: ഐ.എ.എസ് പ്രൊബേഷണര്‍മാരുടെ ജില്ല പരിശീലനത്തില്‍ ഡോ. രേണു രാജിന് ദേശീയതലത്തില്‍ ഒന്നാം റാങ്ക്. എറണാകുളത്താണ് ഡോ. രേണു രാജ് അസിസ്റ്റൻറ് കലക്ടര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. എം.ജി. രാജമാണിക്യം, മുഹമ്മദ് വൈ. സഫിറുല്ല എന്നീ കലക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം. 200ല്‍ 187.99 സ്‌കോറുമായാണ് രേണു രാജിെൻറ നേട്ടം. കര്‍ണാടക േകഡറിലെ ഫൗസിയ തരാന്നം 179.94 സ്‌കോറോടെ രണ്ടാമതെത്തി. 179.19 നേടിയ ഉത്തര്‍പ്രദേശ് േകഡറിലെ നിധി ഗുപ്തക്കാണ് മൂന്നാം സ്ഥാനം. മസൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ നടന്ന ചടങ്ങില്‍ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി എസ്. രാമസ്വാമിയില്‍ നിന്ന് ഡോ. രേണു രാജ് അവാര്‍ഡ് ഏറ്റുവാങ്ങി. പരിശീലനം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറില്‍ അസിസ്റ്റൻറ് സെക്രട്ടറിയായി ഡോ. രേണു രാജിന് നിയമനം ലഭിച്ചു. കേന്ദ്ര ഗോത്രവര്‍ഗകാര്യ മന്ത്രാലയത്തിലാണ് നിയമനം. തിങ്കളാഴ്ച ചുമതലയേല്‍ക്കും. എം.ബി.ബി.എസ് ബിരുദധാരിയായ ഡോ. രേണുരാജ് 2015ല്‍ രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വിസ് പരീക്ഷ വിജയിച്ചത്. കോട്ടയം ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തില്‍ എം.കെ. രാജശേഖരന്‍ നായരുടെയും വി.എന്‍. ലതയുടെയും മകളാണ്. ഡോ.എല്‍.എസ്. ഭഗതാണ് ഭര്‍ത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.