അങ്കമാലി: മഴക്കെടുതിയില്‍ നെടുമ്പാശ്ശേരി വില്ലേജ് ഒാഫിസ് ദുരിതക്കയത്തില്‍. ദേശീയപാതയോട് ചേര്‍ന്ന് കരിയാട് കവലയില്‍ പ്രവര്‍ത്തിക്കുന്ന കാലപ്പഴക്കംചെന്ന കെട്ടിടം ഏതു നിമിഷവും നിലംപൊത്തുന്ന നിലയിലാണ്. ചുറ്റുമതില്‍ പലഭാഗത്തും നിലംപൊത്തി. കാലങ്ങളായി പെയ്തിറങ്ങുന്ന വെള്ളം ഓഫിസ് വളപ്പില്‍തന്നെ കെട്ടിക്കിടക്കുകയാണ്. തരിശിട്ട നോെക്കത്താദൂരത്തെ പാടത്തും മഴവെള്ളം കെട്ടിക്കിടക്കുകയാണ്. പാടം നിറഞ്ഞുകവിഞ്ഞ് മഴവെള്ളം ദേശീയപാതയിലേക്കും ഒഴുകിെയത്തുന്ന സ്ഥിതിയാണുള്ളത്. വില്ലേജ് ഒാഫിസ് കെട്ടിടത്തിെൻറ മുകള്‍ഭാഗവും ചുമരുകളും വിണ്ടുകീറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. പലപ്പോഴും ജീവനക്കാരുടെ ദേഹത്ത് കോണ്‍ക്രീറ്റ് ചീളുകള്‍ തകര്‍ന്നുവീണിട്ടുണ്ട്. ഓഫിസ് ഫയലുകളും ചോര്‍ച്ചയെ തുടര്‍ന്ന് നശിക്കുന്നതും പതിവാണ്. കൊതുകിെൻറയും സാംക്രമിക രോഗങ്ങള്‍ പരത്തുന്ന പ്രാണികളുടെയും രൂക്ഷമായ ശല്യം ജീവനക്കാരും ഗുണഭോക്താക്കളും പതിവായി അനുഭവിക്കുകയാണ്. മഴക്കാലത്ത് ഓഫിസിലേെക്കത്തുന്ന ഇടപാടുകാരും സ്ത്രീകളടക്കമുള്ള ജീവനക്കാരും ഓഫിസ് മുറ്റത്തെ ചെളിയില്‍ തെന്നിവീഴുന്നതും പതിവാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിെൻറ ഒട്ടുമിക്ക പ്രദേശങ്ങളും നെടുമ്പാശ്ശേരി വില്ലേജ് ഒാഫിസ് പരിധിയിലാണ് സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ ക്രയവിക്രയവും കൂടുതലായും ഇവിടെയാണ് നടക്കുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡ് ഉയര്‍ന്നതോടെയാണ് വില്ലേജ് ഒാഫിസ് കുഴിയിലായത്. വില്ലേജ് ഒാഫിസ് വളപ്പിലെ വെള്ളക്കെട്ട് ഒഴിവാക്കാനെന്ന പേരില്‍ ചുറ്റുവശങ്ങളില്‍ ഏതാനും ഭാഗത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് കുറച്ച് മണ്ണിട്ടതൊഴിച്ചാല്‍ ഒരു നവീകരണവും നടന്നിട്ടില്ല. വെള്ളക്കെട്ട് ശാസ്ത്രീയമായ രീതിയില്‍ ഇല്ലാതാക്കി ആധുനിക രീതിയിൽ വികസിപ്പിക്കുകയോ സൗകര്യപ്രദമായ മെറ്റവിേടക്കെങ്കിലും ഓഫിസ് പ്രവര്‍ത്തനം മാറ്റിസ്ഥാപിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.