പറവൂർ: കാലവർഷം ശക്തിപ്രാപിച്ചതോടെ പലയിടത്തും നാശനഷ്ടം. കഴിഞ്ഞദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ പെരുമ്പടന്ന വെണ്മലശ്ശേരി വീട്ടിൽ ഉണ്ണിയുടെ വീട് തകർന്നുവീണു. ഈ സമയം ഉണ്ണിയുടെ ഭാര്യയും മകളും വീടിനകത്തുണ്ടായിരുന്നെങ്കിലും പരിെക്കാന്നും സംഭവിച്ചില്ല. കാലപ്പഴക്കമുള്ള വീട് റിപ്പയർ ചെയ്യുന്നതിന് കലക്ടർക്കും പറവൂർ നഗരസഭയിലും അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും വീടിരിക്കുന്ന സ്ഥലം ഉണ്ണിയുടെ പേരിലല്ലാത്തതിനാൽ അപേക്ഷ നിരസിച്ചിരുന്നു. ഇതിനിെടയാണ് ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നത്. രണ്ട് പ്രായമായ പെൺകുട്ടികളുമായി എങ്ങനെ കഴിഞ്ഞുകൂടുമെന്ന വിഷമത്തിലാണ് ഉണ്ണിയും ഭാര്യയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.