കൊച്ചി: വിദ്യാർഥികള്‍ക്ക് ട്രോമ ആൻഡ് എമര്‍ജന്‍സി കെയറില്‍ അവബോധം സൃഷ്ടിക്കാൻ പദ്ധതിയുമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ വെസ്റ്റ്. വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയുടെയും കൊച്ചി സിറ്റി പൊലീസിെൻറയും സംയുക്ത ആഭിമുഖ്യത്തില്‍ സമരിറ്റന്‍ എന്ന പേരിലാണ് പരിശീലനം. െതരഞ്ഞെടുത്ത 40 സ്‌കൂളിലും കോളജുകളിലും മറ്റ് ഓര്‍ഗനൈസേഷനുകളിലും പദ്ധതി നടപ്പാക്കും. ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ ഇൗ മാസം ആറിന് രാവിലെ കൊച്ചി സിറ്റി െഡപ്യൂട്ടി കമീഷണര്‍ യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം റോഡ് സുരക്ഷയെക്കുറിച്ച് ജോയൻറ് ആർ.ടി.ഒ ആദര്‍ശ് കുമാര്‍ ക്ലാസ് എടുക്കും. വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോ. അരുണ്‍ ഉമ്മൻ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ വെസ്റ്റ് പ്രസിഡൻറ് അജിത് കുമാര്‍ ഗോപിനാഥ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.