കോതമംഗലം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ പരീക്കണ്ണിപ്പുഴ ശുചീകരിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതുമുതല്‍ പഞ്ചായത്തിലെ 13 സ്ഥലങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം. പഞ്ചായത്തിലൂടെ കടന്നുപോകുന്ന അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ പ്ളാസ്റ്റിക്, ജൈവ മാലിന്യം ശേഖരിക്കുകയും മാലിന്യം തള്ളുന്നത് തടയുന്നതിനുള്ള കര്‍മ പരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്യും. രാവിലെ വെള്ളാരമറ്റം കവലയില്‍ ആന്‍റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരാകും. വൈകീട്ട് നാലിന് അടിവാട് കവലയില്‍ നടക്കുന്ന സമാപന യോഗം കോതമംഗലം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് സുബിത ചിറക്കല്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. മൊയ്തു അധ്യക്ഷത വഹിക്കും. ആര്‍.ഡി.ഒ എം.ജി. രാമചന്ദ്രന്‍, ഡി.ഡി.പി എം.എഫ്. അബ്ദുല്‍ ജാവേദ്, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. ജനുവരി ഒന്നുമുതല്‍ നടപ്പാക്കിയ പ്ളാസ്റ്റിക് കാരി ബാഗ് നിരോധനത്തിന്‍െറ തുടര്‍ച്ചയെന്ന നിലയിലാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ പരീക്കണ്ണിപ്പുഴ ശുചീകരണത്തിന് ഭരണസമിതി തയാറെടുക്കുന്നത്. വീടുകളിലത്തെുന്ന പ്ളാസ്റ്റിക് പുനരുപയോഗത്തിനായി പഞ്ചായത്തുതന്നെ ശേഖരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് മറ്റ് പഞ്ചായത്തുകളുടെ സഹകരണം തേടുമെന്നും മാലിന്യ സംസ്കരണത്തിന് ബ്ളോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതി ഈ സാമ്പത്തികവര്‍ഷം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വാര്‍ത്തസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. മൊയ്തു പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദീന്‍, അംഗങ്ങളായ പി.എം. സിദ്ദീഖ്, എ.പി. മുഹമ്മദ്, നിസാ മോള്‍ സിദ്ദീഖ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.