കാക്കനാട്: പൊതുമരാമത്ത് റോഡില്‍ സ്വകാര്യ വ്യക്തിയുടെ കൈയേറ്റം. തൃക്കാക്കര ഭാരതമാതാ കോളജ് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് റോഡില്‍ പഴയ പോസ്റ്റോഫിസിന് സമീപം പൊതുമരാമത്ത് റോഡ് കൈയേറി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുംവിധമാണ് മണ്ണെടുത്തിരിക്കുന്നത്. അപകടകരമായ വളവില്‍ വാഹനങ്ങള്‍ 15 അടി താഴ്ചയുള്ള കുഴിയില്‍വീണ് അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്. ആലുവ-തൃപ്പൂണിത്തുറ റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ കടന്നുപോകുന്നത് ഇതിലൂടെയാണ്. പൊതുജനങ്ങളുടെ എതിര്‍പ്പ് ഉയരുമെന്ന് കണ്ട് രാത്രിയിലായിരുന്നു പുറമ്പോക്ക് സ്ഥലം കൈയേറി മണ്ണെടുത്ത് സ്വന്തം ഭൂമിയോട് കൂട്ടിച്ചേര്‍ത്തത്. 15 അടി ഉയരത്തില്‍ മണ്ണെടുത്തിരിക്കുന്നതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനും പുറത്ത് കാണാവുന്നവിധമാണ്. 600 എം.എം. കുടിവെള്ള പൈപ്പ് ലൈനാണ് ഇതുവഴി കടന്നുപോകുന്നത്. കൈയേറ്റത്തിനെതിരെ നഗരസഭ കൗണ്‍സിലര്‍ അസ്മാന്‍ നൗഷാദ് തൃക്കാക്കര നഗരസഭ സെക്രട്ടറിക്കും പൊതുമരാമത്ത് എന്‍ജിനീയര്‍ക്കും പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.