ജില്ല വികസനസമിതി: കൈയേറിയ ഭൂമിയും ജലസ്രോതസ്സുകളും തിരിച്ചുപിടിക്കും

കൊച്ചി: കൈയേറിയ പുറമ്പോക്കുഭൂമിയും ജലസ്രോതസ്സുകളും തിരിച്ചെടുക്കുമെന്ന് ജില്ല വികസനസമിതി. വിവിധ മേഖലകളില്‍ ഇത്തരം കൈയേറ്റങ്ങള്‍ പരിശോധിച്ച് കണ്ടത്തെി കര്‍ശനനടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാരെയും വില്ളേജ് ഓഫിസര്‍മാരെയും യോഗം ചുമതലപ്പെടുത്തി. കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ലയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ല വികസനസമിതി യോഗത്തില്‍ പി.ടി. തോമസ് എം.എല്‍.എയാണ് ഇടപ്പള്ളിത്തോട്, ചിലവന്നൂര്‍ കനാല്‍ എന്നിവിടങ്ങളിലെ കൈയേറ്റം സംബന്ധിച്ച വിഷയം ഉന്നയിച്ചത്. തോടുകള്‍, പുഴകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി സംരക്ഷണസമിതി ഉണ്ടാക്കും. എന്‍.പി.ഒ.എല്‍ മുതല്‍ തൂതിയൂര്‍വരെ ഇടപ്പള്ളി കനാലുമായി ബന്ധപ്പെട്ട കൈയേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കണമെന്ന് പി.ടി. തോമസ് എം.എല്‍.എ പറഞ്ഞു. ഇതിന് അടിയന്തരമായി സര്‍വേ നടത്താനും യോഗം തീരുമാനിച്ചു. പൊന്നുരുന്നിയില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ 96 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റ് ഒഴിവാക്കി വ്യാപാരികളെ ഇറക്കിവിട്ട വിഷയവും പി.ടി. തോമസ് യോഗത്തില്‍ ഉന്നയിച്ചു. ഈ വസ്തുവില്‍ പുറമ്പോക്കുഭൂമിയുണ്ടെന്ന ആരോപണം പരിശോധിക്കാനും അളന്ന് തിട്ടപ്പെടുത്താനും തഹസില്‍ദാറെ നിയോഗിച്ചു. ജലസ്രോതസ്സുകള്‍ മലിനമാക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. കുടിവെള്ളത്തിന് ജില്ലയിലെ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന പെരിയാറും മൂവാറ്റുപുഴയാറും ജൈവ വൈവിധ്യമേഖലയായി പ്രഖ്യാപിക്കാന്‍ ജില്ല വികസനസമിതി ശിപാര്‍ശ ചെയ്തു. മൂവാറ്റുപുഴയാറ്റില്‍നിന്ന് ഒന്നര ടണ്‍ പ്ളാസ്റ്റിക് മാലിന്യം ശേഖരിച്ചിട്ടുണ്ട്. ഈ പ്ളാസ്റ്റിക് മാലിന്യം ശുചിത്വമിഷന്‍െറ നേതൃത്വത്തില്‍ ഒഴിവാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ശാസ്ത്രീയ അറവുശാലകളും സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റുകളും കാര്യക്ഷമമായി നടപ്പാക്കണമെന്ന് എം.എല്‍.എമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ വാട്ടര്‍ കിയോസ്കുകള്‍ കൊണ്ടുമാത്രം പ്രതിസന്ധി തരണം ചെയ്യാനാവില്ളെന്നും വെള്ളം ടാങ്കറിലുംകൂടി ലഭ്യമാക്കണമെന്നും എം.എല്‍.എമാരായ അനൂപ് ജേക്കബ്, റോജി ജോണ്‍, എല്‍ദോ എബ്രഹാം എന്നിവര്‍ ആവശ്യപ്പെട്ടു. ഇത് ജില്ല വികസനസമിതിയുടെ ശിപാര്‍ശയായി സര്‍ക്കാറിന് സമര്‍പ്പിക്കും. ജില്ലയിലെ കിഴക്കന്‍ മേഖലയിലെ ജാതി, നെല്‍കൃഷി കര്‍ഷകര്‍ മലങ്കര ഡാമില്‍നിന്നുള്ള വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇവിടെ വെള്ളത്തിന്‍െറ ലഭ്യത ഉറപ്പുവരുത്തണമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. കൂട്ടത്തിനാല്‍ കുടിവെള്ള പദ്ധതി പണി പൂര്‍ത്തിയായിട്ടുണ്ടെന്നും വൈദ്യുതി കണക്ഷന്‍ ലഭിച്ചാല്‍ പമ്പിങ് ആരംഭിക്കാവുന്ന ഘട്ടത്തിലാണെന്നും ഇതിന് ഉടന്‍ നടപടികളെടുക്കണമെന്നും അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. ഇരുനൂറോളം കുടുംബങ്ങള്‍ക്ക് ഇതുമൂലം വെള്ളം ലഭിക്കും. മണിമലക്കുന്ന് കുടിവെള്ള പദ്ധതിയില്‍നിന്ന് കൂടുതല്‍ പേര്‍ക്ക് വെള്ളം നല്‍കാനുള്ള നടപടികളെടുക്കണം. ഉപ്പുവെള്ളം കയറിയതുമൂലം ആമ്പല്ലൂര്‍, മുളന്തുരുത്തി പ്രദേശത്ത് കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്നും യഥാസമയം ബണ്ടുനിര്‍മാണം പൂര്‍ത്തിയാക്കി ഇത്തരം അവസ്ഥ തടയണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.