റോഡില്‍ ഒറ്റപ്പെട്ട കുട്ടിയെ വീട്ടിലത്തെിക്കാന്‍ ശ്രമിച്ചവര്‍ക്ക് മര്‍ദനം

കോലഞ്ചേരി: റോഡില്‍ തനിച്ചായ കുട്ടിയെ വീട്ടിലത്തെിക്കാന്‍ ശ്രമിച്ച ജീപ്പ് യാത്രക്കാരെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ മയക്കുമരുന്ന്-ഗുണ്ട ആക്രമണക്കേസില്‍പെട്ടവരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വളയന്‍ചിറങ്ങര വാരിക്കാട്ട് വരാപ്പിള്ളില്‍ കൃഷ്ണന്‍കുട്ടി (62), കുറവന്‍കുടി രാജു (52) എന്നിവരെയാണ് സദാചാര പൊലീസ് ചമഞ്ഞത്തെിയ ഒരുസംഘം ഐരാപുരം കമൃതയില്‍വെച്ച് ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരും ആലുവ രാജഗിരി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തലയില്‍ ആന്തരിക രക്തസ്രാവം ഉണ്ടായ കൃഷ്ണന്‍കുട്ടി അപകടനില തരണംചെയ്തില്ല. കമൃതക്ക് സമീപം താമസിക്കുന്ന റെവന്യൂ വകുപ്പില്‍നിന്ന് വിരമിച്ച വ്യക്തിയുടെ ചെറുമകനെ വീട്ടിലത്തെിക്കാനുള്ള ശ്രമമാണ് കൃഷ്ണന്‍കുട്ടിക്കും രാജുവിനും വിനയായത്. ഓസ്ട്രേലിയയില്‍നിന്ന് നാട്ടിലത്തെിയ അഞ്ചുവയസ്സുകാരന്‍ റോഡിലൂടെ സൈക്കിളില്‍ സഞ്ചരിക്കവേ എതിര്‍വശത്തുനിന്ന് ബസ് വരുന്നതുകണ്ട് പേടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു. ഇതുകണ്ട റോഡരികിലെ വീട്ടിലെ സ്ത്രീ കുട്ടിയുടെ സൈക്കിള്‍ പിടിച്ചുവെച്ചശേഷം രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മലയാളം വശമില്ലാത്ത കുട്ടി പരിഭ്രമിച്ചുനില്‍ക്കേ ഇതുവഴി ജീപ്പില്‍ വന്ന കൃഷ്ണന്‍കുട്ടിയും രാജുവും പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. കുട്ടിയെ ആശ്വസിപ്പിച്ച് ജീപ്പില്‍ കയറ്റിയ ഇവര്‍ വീട് അന്വേഷിച്ച് പുറപ്പെട്ടു. ജങ്ഷനിലെ കടകളില്‍ തിരക്കിയെങ്കിലും കുട്ടിയെ ആര്‍ക്കും പരിചയമില്ലായിരുന്നു. കുട്ടി പറഞ്ഞ വഴിയെ പോയി വീടടുക്കാറായപ്പോള്‍ ഒരുപറ്റം ആളുകള്‍ വാഹനം തടഞ്ഞു. തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ച് ഇരുവരെയും മര്‍ദിക്കുകയായിരുന്നു. കുട്ടിയെ വീട്ടിലത്തെിക്കാന്‍ വന്നവരാണെന്ന് പറഞ്ഞിട്ടും മര്‍ദനം അവസാനിപ്പിച്ചില്ല. ചോരവാര്‍ന്ന് അവശനിലയിലായതോടെയാണ് കുന്നത്തുനാട് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസത്തെി ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലത്തെിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി ഇരുവരെയും രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍െറ നിജസ്ഥിതി വ്യക്തമായത്. ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ഐരാപുരം കേന്ദ്രീകരിച്ച് സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നതും ഗുണ്ട പിരിവും പതിവാക്കിയവരാണ് ആക്രമിസംഘത്തിലുള്ളതെന്നാണ് വിവരം. അന്വേഷണത്തിനായി സി.ഐ ജെ. കുര്യാക്കോസിന്‍െറ നേതൃത്വത്തില്‍ എസ്.ഐ ടി. ദിലീഷ് ഉള്‍പ്പെടുന്ന പ്രത്യക സംഘത്തിന് രൂപം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.