മറ്റൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിയില്‍ തിരുനാളിന് കൊടിയേറി

കാലടി: മറ്റൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിയില്‍ തിരുനാളിന് കൊടിയേറി. ഉറുഗ്വായ് അപ്പസ്തോലിക് സ്ഥാനപതി ആര്‍ച്ച് ബിഷപ് ജോര്‍ജ് പാനികുളം കൊടിയേറ്റി. വികാരി ആന്‍റണി മാങ്കുറിയില്‍, സഹവികാരി ബിബിന്‍ കൊല്ലിയില്‍, മറ്റൂര്‍ ഹോളി ഫാമിലി കോണ്‍വന്‍റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ്യു വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ പി.ടി. ആന്‍റണി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവ നടന്നു. ശനിയാഴ്ച രാവിലെ 6.30ന് കുര്‍ബാന, വൈകുന്നേരം 4.15ന് രൂപം എഴുന്നള്ളിച്ചുവെക്കല്‍, 4.30ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, പ്രസംഗം, തുടര്‍ന്ന് ആഘോഷമായ പട്ടണപ്രദക്ഷിണം. ഞായറാഴ്ച രാവിലെ 5.30നും 7.30നും കുര്‍ബാന, പത്തിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. ജോസഫ് വേണാട്ട് കാര്‍മികനാകും. ഫാ. പോള്‍ കൈപ്രമ്പാടന്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം. വൈകുന്നേരം 4.30ന് കുര്‍ബാന, പള്ളി ചുറ്റി പ്രദക്ഷിണം, രൂപം എടുത്തുവെക്കല്‍, ഏഴിന് നാടകം എന്നിവയുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.