കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന തസ്നീം കുത്തിവെപ്പിനത്തെുടര്‍ന്ന് മരിച്ച സംഭവത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി.മോഹന്‍ദാസ് തള്ളി. അലര്‍ജി മൂലമാണ് വിദ്യാര്‍ഥിനി മരിച്ചതെന്ന് കാണിച്ച് ഡി.എം.ഒ നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസത്തിലെടുക്കാനാവില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് കമീഷന്‍ നടപടി. വിശദ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് കമീഷന്‍ ആവശ്യപ്പെട്ടു. ചികിത്സിച്ച ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഗുരുതര അനാസ്ഥയുണ്ടായിട്ടുണ്ടെന്ന് പിതാവ് കണ്ണൂര്‍ ശിവപുരം ആയിഷ മന്‍സിലില്‍ കെ.എ. അബൂട്ടി കമീഷന് കത്തയച്ചിരുന്നു. ഡോക്ടര്‍മാരെ രക്ഷിക്കാനുള്ള ശ്രമം അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് കമീഷന്‍ നിരീക്ഷിച്ചു. ഫയലില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും വരുത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. റിപ്പോര്‍ട്ടില്‍ കമീഷന്‍ കടുത്ത അസംതൃപ്തിയും പ്രകടിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ മരണം മെഡിക്കല്‍ ഓഫിസര്‍മാരുടെ തികഞ്ഞ അനാസ്ഥയാണെന്ന് പരാതി പരിഗണിച്ച മനുഷ്യാവകാശ കമീഷന്‍ കഴിഞ്ഞ ഒക്ടോബര്‍ 16ന് വിലയിരുത്തിയിരുന്നു. ഇതോടെ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, വകുപ്പുതല -പൊലീസ് അന്വേഷണങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഇതത്തേുടര്‍ന്നാണ് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. സസ്പെന്‍ഡ് ചെയ്ത ഡോക്ടര്‍മാരെ പിന്നീട് മെഡിക്കല്‍ സംഘത്തിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തിരിച്ചെടുത്ത നടപടിയാണ് കമീഷന്‍െറ സംശയത്തിന് ഇടയാക്കിയത്. സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വിസില്‍ പ്രവേശിപ്പിച്ച രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ ആരോഗ്യ വകുപ്പ് കമീഷനെ രേഖാമൂലം അറിയിച്ചിരുന്നു. മെഡിക്കല്‍ വിഭാഗം മേധാവിക്കും പി.ജി. വിദ്യാര്‍ഥിക്കുമെതിരെ അച്ചടക്ക നടപടികള്‍ സര്‍ക്കാര്‍ പരിഗണനയിലാണെന്നായിരുന്നു ആരോഗ്യ, കുടുംബ ക്ഷേമ ജോയന്‍റ് ഡയറക്ടര്‍ അറിയിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കരുതെന്ന് കമീഷന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാരെ ചോദ്യം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ 18നാണ് ഷംന മരണമടഞ്ഞത്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ളെങ്കില്‍ ക്രൈംബ്രാഞ്ചിന് വിടാനാണ് ആലോചിക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.