മത്സരാന്ത്യം പറവൂര്‍

പറവൂര്‍: നാല് ദിനരാത്രങ്ങള്‍ കണ്ണിനെയും മനസ്സിനെയും കുളിര്‍പ്പിച്ച ജില്ല കലോത്സവത്തിന് അരങ്ങൊഴിയുമ്പോള്‍ ആതിഥേയരായ പറവൂര്‍ ഉപജില്ല ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 16 വര്‍ഷം കിരീടം കുത്തകയാക്കി വെച്ചിരുന്ന ആലുവയെ പിന്തള്ളി കിരീടം ചൂടി. കഴിഞ്ഞവര്‍ഷം നാലാം സ്ഥാനത്തായിരുന്ന പറവൂര്‍ ഇക്കുറി സ്വന്തം മണ്ണില്‍ കിരീടം ചൂടുന്നത് കാണാന്‍ നടന്മാരായ സലിംകുമാര്‍, ടിനി ടോം, വിനോദ് കെടാമംഗലം, എം.എല്‍.എമാരായ വി.ഡി. സതീശന്‍, എല്‍ദോ എബ്രഹാം, എല്‍ദോസ് കുന്നപ്പള്ളി, തദ്ദേശ ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു കിരീട നിര്‍ണയം. ഒരു ഘട്ടത്തില്‍ പറവൂരും ആലുവയും പോരാട്ടം രണ്ടുപോയന്‍റ് വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, നിര്‍ണായക മത്സരങ്ങളില്‍ മൂത്തകുന്നം ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍െറ മികവ് പറവൂരിന് തുണയായി. അവസാനം മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ 850 പോയന്‍റുമായി പറവൂര്‍ മുന്നില്‍. ജില്ല കലോത്സവ ചരിത്രത്തില്‍ 16 കിരീടങ്ങള്‍ ഷെല്‍ഫിലത്തെിച്ച ആലുവ 833 പോയന്‍റ് നേടിയാണ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ആദ്യ രണ്ടുദിനം ശക്തമായ മത്സരം കാഴ്ചവെച്ച എറണാകുളം 780 പോയന്‍േറാടെ മൂന്നാം സ്ഥാനത്തത്തെി. യു.പി വിഭാഗത്തില്‍ പറവൂര്‍ 151 പോയന്‍റുമായി ജേതാക്കളായി. പെരുമ്പാവൂര്‍ (145), വൈപ്പിന്‍ (132) എന്നീ ഉപജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 121 പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ് ആലുവ. ഹൈസ്കൂള്‍ വിഭാഗത്തിലാണ് ശക്തമായ മത്സരം നടന്നത്. ആതിഥേയര്‍ (284) നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എറണാകുളം (319), ആലുവ(315)അങ്കമാലി (286) എന്നീ ഉപജില്ലകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലാണ് പറവൂര്‍ മികച്ച മുന്നേറ്റം നടത്തിയത്. 415 പോയന്‍റ് നേടിയ അവര്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. രണ്ടാം സ്ഥാനത്തുള്ള ആലുവക്ക് 397ഉം മൂന്നാം സ്ഥാനത്തുള്ള എറണാകുളത്തിന് 339 ഉം പോയന്‍റുമാണ് നേടിയത്. അറബി കലോത്സവം യു.പി വിഭാഗത്തില്‍ 65 പോയന്‍േറാടെ വൈപ്പിന്‍ കിരീടം ചൂടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 91 പോയന്‍റ് നേടിയ പെരുമ്പാവൂരാണ് ജേതാക്കള്‍. സംസ്കൃതോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ ആലുവയും (26) ഹൈസ്കൂള്‍ വിഭാഗത്തില്‍ പറവൂരും ആലുവയും (86) ജേതാക്കളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.