ദുരിതപര്‍വത്തില്‍നിന്ന് മോചനം നേടി അമ്മിണി നാടണഞ്ഞു

കൊച്ചി: സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ ഷെല്‍റ്ററില്‍ അഭയം തേടി മാസങ്ങളായി ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരായ 140 സ്ത്രീകളില്‍നിന്ന് ഒരുമലയാളി നാട്ടിലത്തെി. പിറവം മണീട് സ്വദേശി തുറയില്‍ ചോതിയുടെ മകള്‍ അമ്മിണിയാണ് ഏറെ പ്രയാസങ്ങള്‍ക്കുശേഷം വെള്ളിയാഴ്ച നാട്ടിലത്തെിയത്. പ്രവാസജീവിതത്തിലെ കടുത്ത പ്രതിസന്ധികളത്തെുടര്‍ന്ന് ഭക്ഷണവും താമസ സൗകര്യങ്ങളും വേതനവും ഇല്ലാതെ തൊഴിലുടമയുടെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് എത്തിപ്പെടാന്‍ സഹായമഭ്യര്‍ഥിച്ച് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു അമ്മിണി ഉള്‍പ്പെടെയുള്ളവര്‍. ചികിത്സപോലും ലഭ്യമാകാതെ തടവറയെക്കാള്‍ ഭയാനക അവസ്ഥയില്‍ കഴിയുകയായിരുന്നു. എംബസി ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്തുകയോ നാട്ടിലത്തൊന്‍ സൗകര്യമൊരുക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ പി.ഡി.പിയുടെ പ്രവാസി സംഘടനയായ പി.സി.എഫ് റിയാദ് ഘടകം ഇന്ത്യന്‍ എംബസിയുമായും കേന്ദ്ര, കേരള സര്‍ക്കാറുകളുടെയും ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് അമ്മിണിക്ക് നാട്ടിലത്തൊനായത്. ശനിയാഴ്ച കോഴിക്കോട് സ്വദേശിനി റീത്ത കോഴിക്കോട് വിമാനത്താവളത്തില്‍ എത്തും. പി.സി.എഫ് റിയാദ് ഘടകം അറിയിച്ചതനുസരിച്ച് കുടുംബാംഗങ്ങളോടൊപ്പം പി.ഡി.പി ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, പി.സി.എഫ് ജില്ല വൈസ്പ്രസിഡന്‍റ് മജീദ് എടത്തല, ജില്ല ട്രഷറര്‍ മാഹിന്‍ മുച്ചത്തേ്, ആലുവ മണ്ഡലം വൈസ്പ്രസിഡന്‍റ് ജലീല്‍ എടയപ്പുറം, കളമശ്ശേരി മണ്ഡലം സെക്രട്ടറി റസല്‍ എന്നിവരും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും വിമാനത്താവളത്തിലത്തെി അമ്മിണിയെ സ്വീകരിച്ചു. സഹായിച്ച മുഴുവന്‍ പേര്‍ക്കും അമ്മിണിയും കുടുംബാംഗങ്ങളും നന്ദി അറിയിച്ചു. വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനുശേഷം വെറുംകൈയോടെ മടങ്ങിയത്തെിയ അമ്മിണിയെ പി.ഡി.പി പ്രവര്‍ത്തകര്‍ ഉപഹാരം നല്‍കിയാണ് സ്വീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.