കടുങ്ങല്ലൂര്‍: ഐ.എസ്.ആര്‍.ഒയുടെ ബാര്‍ജ് തടഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ബിനാനിപുരം പൊലീസ് അറ്സ്റ്റ് ചെയ്തു. ഏലൂര്‍ ഫെറി തൈപറമ്പില്‍ ഷിബു മാനുവലിനെയാണ് (42) ചൊവ്വാഴ്ച്ച രാവിലെ എസ്.ഐ സ്റ്റെപ്റ്റോ ജോണിന്‍െറ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17നാണ് സംഭവം. ചൂണ്ടി ഐ.എസ്.ആര്‍.ഒയില്‍നിന്ന് കൊണ്ടുവന്ന ഉപോല്‍പന്നങ്ങള്‍ എടയാറിലെ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ പോര്‍ട്ടില്‍നിന്ന് ബാര്‍ജില്‍ കയറ്റി പുറംകടലിലേക്ക് പോകാന്‍ തുടങ്ങവേ ഷിബു മാനുവലിന്‍െറ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ബാര്‍ജ് തടയുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബിനാനിപുരം പൊലീസത്തെിയപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. ഐ.എസ്.ആര്‍.ഒ നല്‍കിയ പരാതിയത്തെുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഷിബു പിടികൊടുക്കാതെ മുങ്ങിനടക്കുകയായിരുന്നു. ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം കിട്ടിയില്ല. നോട്ടീസില്‍ പറഞ്ഞ സമയപരിധി കഴിഞ്ഞിട്ടും ഹാജരാകാത്തതിനത്തെുടര്‍ന്നാണ് ചൊവ്വാഴ്ച വീട്ടിലത്തെി ഷിബുവിനെ അറ്സ്റ്റ് ചെയ്തത്. പൊലീസ് വീട്ടിലത്തെിയപ്പോള്‍ വാതില്‍ തുറക്കാന്‍ കൂട്ടാക്കാതെ ഇയാള്‍ പൊലീസിന് നേരെ ആക്രോശിച്ചതായി പറയുന്നു. ഏലൂരില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഇയാള്‍ക്കെതിരെ റെസിഡന്‍റ്സ് അസോസിയേഷനുകള്‍ നേരത്തേ കമീഷണര്‍ക്കും ഏലൂര്‍ പൊലീസിനും പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ ആറ് കേസ് ഏലൂര്‍ സ്റ്റേഷനില്‍ ഉണ്ട്. നാലുപേരെ പിടികൂടാനുണ്ടെന്ന് എസ്.ഐ സ്റ്റെപ്റ്റോ ജോണ്‍ പറഞ്ഞു. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.