യൂനിവേഴ്സിറ്റി മത്സര മികവില്‍ സന്തോഷ് ട്രോഫി ടീമിലേക്ക് എല്‍ദോസ് ജോര്‍ജ്

കോതമംഗലം: അത്ലറ്റിക് ഇനങ്ങളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൊയ്യുന്ന കോതമംഗലത്തുനിന്ന് യൂനിവേഴ്സിറ്റി മത്സരമികവുമായി എല്‍ദോസ് ജോര്‍ജ് സന്തോഷ് ട്രോഫി ടീമിലേക്ക്. കോതമംഗലം ടി.ബി കുന്ന് പുത്തന്‍പുരക്കല്‍ പരേതനായ ജോര്‍ജിന്‍െറ മകനാണ് എല്‍ദോസ്. നഗരത്തിന്‍െറ ഉള്ളില്‍നിന്നുതന്നെ കണ്ടത്തെപ്പെടുന്ന പന്ത് കളിക്കാരനെന്ന നിലയില്‍ ആദ്യമായാണ് ഒരു യുവാവ് സന്തോഷ് ട്രോഫി ടീമില്‍ ഇടംപിടിക്കുന്നത്. കോതമംഗലം എം.എ കോളജ് രണ്ടാം വര്‍ഷ എക്കണോമിക്സ് വിദ്യാര്‍ഥിയാണ് എല്‍ദോസ്. 2012 മുതല്‍ എം.എ കോളജ് ടീമില്‍ ഫോര്‍വേഡായി കളിച്ചുവരവെയാണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എം.ജി യൂനിവേഴ്സിറ്റി ടീമിലും ഓള്‍ ഇന്ത്യ ഇന്‍റര്‍യൂനിവേഴ്സിറ്റി ഫുട്ബാള്‍ മത്സരത്തിലും ടോപ്പ് സ്കോററായതുമാണ് ടീമില്‍ ഇടം നേടാന്‍ അവസരം ഒരുക്കിയത്. എം.എ കോളജിന്‍െറ ഫുട്ബാള്‍ പരിശീലകന്‍ പി.ആര്‍.രാജുവിന്‍െറ ശിക്ഷണത്തിലാണ് പരിശീലനം. സഹോദരങ്ങളായ ജോബിയും ജോസ് മോനും ഫുട്ബാള്‍ താരങ്ങളാണ്. സന്തോഷ് ട്രോഫി ടീമിലിടം കിട്ടിയ എല്‍ദോസിനെ കോളജ് അസോസിയേഷന്‍ സെക്രട്ടറി വിന്നി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡെന്‍സിലി ജോസ്, കായിക വിഭാഗം മേധാവി മാത്യൂസ് ജേക്കബ് എന്നിവര്‍ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.