കളമശ്ശേരി: മോഷണക്കുറ്റം ആരോപിച്ച് സ്വകാര്യ ട്രാവല്‍ ഏജന്‍സിയിലെ ഡ്രൈവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍നിന്ന് ക്രൂരമര്‍ദനമേറ്റതായി പരാതി. ചങ്ങനാശ്ശേരി സ്വദേശി ജിന്‍സണ്‍ ആന്‍റണി വര്‍ഗീസാണ്(19) മര്‍ദനത്തിനിരയായത്. കളമശ്ശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പരിക്കേറ്റ ജിന്‍സണെ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. യുവാവ് മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കി. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. സ്റ്റേഷനില്‍ എത്താന്‍ ട്രാവല്‍ ഏജന്‍സി ഉടമ ഫോണില്‍ പറഞ്ഞതനുസരിച്ച് കളമശ്ശേരി സ്റ്റേഷനിലത്തെിയപ്പോഴാണ് മര്‍ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു. കാള്‍ ടാക്സി ഡ്രൈവറായ ജിന്‍സണ്‍ ഞായറാഴ്ച ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ഒരു വീട്ടുകാര്‍ക്ക് ടാക്സി സര്‍വിസിന് എത്തിയിരുന്നു. പിന്നീട് വീട്ടുകാരുടെ പഴ്സും മൊബൈലും നഷ്ടപ്പെട്ടതായി പരാതി സ്റ്റേഷനിലത്തെിയത്. ഇതേ തുടര്‍ന്നാണ് സ്റ്റേഷനില്‍ ജിന്‍സണെ വിളിപ്പിച്ചത്. പഴ്സും മെബൈലും താനെടുത്തിട്ടില്ളെന്ന് പറഞ്ഞിട്ടും ജിന്‍സനെ രാത്രിവരെ അവിടെ ഇരുത്തുകയും രണ്ട് പൊലീസുകാര്‍ മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കാല്‍പാദത്തില്‍ ലാത്തി കൊണ്ടടിച്ചെന്നും മുട്ടുകാലില്‍ കയറി ഇരുന്ന് ഇടിച്ചെന്നും ജിന്‍സണ്‍ പറയുന്നു. എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്ന് മനസ്സിലായതോടെ മേല്‍വിലാസം എഴുതി പറഞ്ഞു വിടുകയായിരുന്നുവെന്ന് ജിന്‍സണ്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.